small icons
small icons

മലപ്പുറം ജില്ല യുഡിഎഫ് തൂത്ത് വാരും; ജില്ലാ യുഡിഎഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

New Project - 2026-03-29T191354.678

മലപ്പുറം: ഏപ്രില്‍ 9 ന് നടക്കാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ജില്ലാ യുഡിഎഫ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ മുഖ്യമന്ത്രി മുതല്‍ വിവിധ സിപിഐഎം നേതാക്കള്‍ മലപ്പുറം ജില്ലക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് എതിരെയുള്ള വിധിയെഴുത്ത് ഈ തെരെഞ്ഞെടുപ്പിലുണ്ടാകും.

ബഹ്റൈന്‍ മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ഇഖ്ബാല്‍ താനൂര്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണിക്കുളം മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് കണ്‍വീനര്‍ റംഷാദ് അയിലക്കാട് സ്വാഗതവും ട്രഷറര്‍ രഞ്ജിത് പടിക്കല്‍ നന്ദിയും പറഞ്ഞു.

പ്രചാരണ തിരക്കുകള്‍ക്കിടയിലും ജില്ലയിലെ വിവിധ സ്ഥാനാര്‍ത്ഥികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ (കോട്ടക്കല്‍), ടിവി ഇബ്രാഹിം എംഎല്‍എ (വള്ളിക്കുന്ന്), വിഎസ് ജോയ് (തവനൂര്‍), ടിപി അഷ്‌റഫലി (കൊണ്ടോട്ടി), കെപി നൗഷാദലി (പൊന്നാനി), പിഎംഎ സമീര്‍ (തിരൂരങ്ങാടി) തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പത്ത് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവാസി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും ഈ തെരെഞ്ഞെടുപ്പിലുണ്ടാകുകയെന്ന് സ്ഥാനാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് നേതാവ് അസിം ചെമ്പ്ര, കെപി മുസ്തഫ, അഷ്റഫ് കാട്ടില്‍ പീടിക, ബിനു കുന്നന്താനം, ചെമ്പന്‍ ജലാല്‍, ഗിരീഷ് കാളിയത്ത്, കുട്ടൂസ മുണ്ടേരി, നിസാര്‍ കുന്നംകുളത്തിങ്കല്‍, വികെ റിയാസ്, ഉമ്മര്‍ കൂട്ടിലങ്ങാടി, അലി അക്ബര്‍ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ ആശംസകള്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!