small icons
small icons

ഓണ്‍ലൈന്‍ വഴി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു; ഒരാള്‍ പിടിയില്‍

online abuse

മനാമ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് അറസ്റ്റിലായ പ്രതിയെ അന്വേഷണ വിധേയമായി റിമാന്‍ഡ് ചെയ്തതായി ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഫാമിലി ആന്‍ഡ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഹെഡ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, പ്രതി കുട്ടിക്ക് ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ചു നല്‍കുകയും കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി തിരികെ അയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിലൂടെയാണ് സംഭവം പുറത്തുവന്നത്. അപരിചിതനായ ഒരാള്‍ ഓണ്‍ലൈന്‍ വഴി കുട്ടിയെ സമീപിക്കുകയും അനുചിതമായ ചിത്രങ്ങള്‍ അയക്കുകയും ചെയ്ത ശേഷം അശ്ലീല ചിത്രങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അധികൃതര്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ സംഭവം സ്ഥിരീകരിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. സമാനമായ രീതിയില്‍ ഇതിനുമുമ്പും പ്രതി ഓണ്‍ലൈന്‍ വഴി കുട്ടികളെ ചൂഷണം ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇരയായ കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്താതെയും സംരക്ഷണം ഉറപ്പാക്കിയും ‘വിറ്റ്നസ് പ്രൊട്ടക്ഷന്‍’ ചട്ടക്കൂടിന് കീഴിലാണ് മൊഴി രേഖപ്പെടുത്തിയത്.

പ്രതിയെ ചോദ്യം ചെയ്തു. ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതുവരെ വിചാരണയ്ക്ക് മുമ്പുള്ള തടങ്കലില്‍ വയ്ക്കുന്നതിന് കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാനും അധികൃതര്‍ ഉത്തരവിട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!