small icons
small icons

ആക്രമണ ഭീതിയിൽ വീട്ടുടമസ്ഥർ മാറിനിന്ന സമയം ബഹ്‌റൈനിൽ 8 ലക്ഷം ദിനാറിന്റെ കവർച്ച; ഏഴ് സ്വദേശികൾ പിടിയിൽ

New Project (21)

മനാമ: തലസ്ഥാന ഗവർണറേറ്റ് പരിധിയിൽ എട്ട് ലക്ഷത്തിലധികം ബഹ്‌റൈൻ ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ച സംഘത്തെ പോലീസ് പിടികൂടി. 18-നും 23-നും ഇടയിൽ പ്രായമുള്ള ഏഴ് ബഹ്‌റൈൻ സ്വദേശികളാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഉടമസ്ഥർ വീടുപേക്ഷിച്ച് മാറിനിന്ന സാഹചര്യം മുതലെടുത്താണ് പ്രതികൾ കവർച്ച നടത്തിയത്. സ്വർണ്ണാഭരണങ്ങൾക്ക് പുറമെ ലക്ഷങ്ങൾ വിലമതിക്കുന്ന വാച്ചുകളും മറ്റ് വസ്തുക്കളും ഇവർ മോഷ്ടിച്ചിരുന്നു. വീട്ടുടമസ്ഥന്റെ പരാതി ലഭിച്ച ഉടൻ തന്നെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ തിരിച്ചറിയുകയുമായിരുന്നു.

വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിൽ മോഷ്ടിച്ച സാധനങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതികളിൽ ഒരാൾ നിലവിൽ മറ്റൊരു സുരക്ഷാ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാണെന്നും പോലീസ് വ്യക്തമാക്കി. പിടികൂടിയ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!