small icons
small icons

ബഹ്‌റൈൻ പ്രവാസികൾക്ക് ആശ്വാസം: കൊച്ചിയിലേക്കും ഗൾഫ് എയർ പ്രത്യേക സർവീസ്; ദമാം വഴി യാത്രക്കാർക്ക് നാട്ടിലെത്താം

gulf air 5

മനാമ: ബഹ്‌റൈൻ വ്യോമപാത താൽക്കാലികമായി അടച്ചതിനെത്തുടർന്ന് യാത്രക്കാർ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി ഗൾഫ് എയർ തങ്ങളുടെ താൽക്കാലിക നെറ്റ്‌വർക്ക് വിപുലീകരിച്ചു. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കൊച്ചി (COK) ഉൾപ്പെടെ ദക്ഷിണേഷ്യയിലെ നാല് പുതിയ നഗരങ്ങളിലേക്കാണ് സർവീസുകൾ പ്രഖ്യാപിച്ചത്. കൊച്ചിക്ക് പുറമെ ലാഹോർ, ഇസ്ലാമാബാദ്, ധാക്ക എന്നിവയാണ് പുതിയ പട്ടികയിലുള്ളത്.

നേരത്തെ പ്രഖ്യാപിച്ച തിരുവനന്തപുരം, മുംബൈ, ചെന്നൈ, ലണ്ടൻ, പാരിസ് തുടങ്ങിയ നഗരങ്ങൾക്ക് പുറമെയാണിത്. ഇതോടെ കേരളത്തിലേക്കുള്ള പ്രവാസികൾക്ക് ദമാം വഴി നാട്ടിലെത്താൻ കൂടുതൽ സൗകര്യമൊരുങ്ങി.

പ്രധാന വിവരങ്ങൾ:

  • യാത്രാ സൗകര്യം: ബഹ്‌റൈനിൽ നിന്ന് ദമാം വിമാനത്താവളത്തിലേക്കും തിരിച്ചും കൺഫേം ചെയ്ത ടിക്കറ്റുള്ള യാത്രക്കാർക്ക് ഗൾഫ് എയർ തന്നെ റോഡ് മാർഗ്ഗം യാത്രാ സൗകര്യം ഒരുക്കും.

  • ട്രാൻസിറ്റ് വിസ: ഗൾഫ് എയർ ഒരുക്കുന്ന വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക് സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിന് എയർലൈൻ സഹായം നൽകും. എന്നാൽ സൗദി അറേബ്യയിലേക്ക് നേരിട്ട് പോകുന്നവർ സ്വന്തം നിലയിൽ വിസ ഉറപ്പാക്കണം.

യാത്രക്കാർക്ക് ഗൾഫ് എയർ വെബ്‌സൈറ്റ് (gulfair.com), മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!