small icons
small icons

തദ്ദേശ തിരഞ്ഞെടുപ്പിൽ ജയം; ഒ.ഐ.സി.സി ബഹ്റൈൻ ആലപ്പുഴ ജില്ലാ കമ്മിറ്റി മോഹൻകുമാറിന് സ്വീകരണം നൽകി

New Project (3)

മനാമ: നാട്ടിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച ഒ.ഐ.സി.സി ബഹ്റൈൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മോഹൻകുമാറിന് ഒ.ഐ.സി.സി ഓഫിസിൽ വെച്ച് ഗംഭീര സ്വീകരണം നൽകി. ആലപ്പുഴ നൂറനാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാണ് മോഹൻകുമാർ വിജയിച്ചത്.

ആലപ്പുഴ ജില്ലാ ആക്ടിങ് പ്രസിഡന്റ് സന്തോഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾക്കൊപ്പം നാട്ടിലെ ജനസേവന രംഗത്തും മികച്ച വിജയം നേടിയ മോഹൻകുമാർ പ്രവാസികൾക്കാകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ എന്നിവർ സംസാരിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാരായ ജേക്കബ് തേക്കുംതോട്, ഷമീം കെ.സി. നടുവണ്ണൂർ, ഗിരീഷ് കാളിയത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് മിനി മാത്യു, ഐ.വൈ.സി ഇന്റർനാഷണൽ പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്കൽ എന്നിവരും വിവിധ ജില്ലാ പ്രസിഡന്റുമാരായ സന്തോഷ് നായർ (തിരുവനന്തപുരം), ശ്രീജിത്ത് പനായി (കോഴിക്കോട്), സൽമാനുൽ ഫാരിസ് (പാലക്കാട്), സുരേഷ് പുണ്ടൂർ (കാസർഗോഡ്), അലക്സ് മഠത്തിൽ (പത്തനംതിട്ട), നസീം തൊടിയൂർ, തോമസ് ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതവും ദേശീയ ചാരിറ്റി വിംഗ് കൺവീനർ സാമുവേൽ മാത്യു നന്ദിയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!