small icons
small icons

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി

New Project (4)

മനാമ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി വികാരിയായി മാതൃകാപരമായ സേവനമനുഷ്ഠിച്ച റവ. ഫാ. ജേക്കബ് തോമസ് അച്ചന് ഇടവക സമൂഹം ഹൃദയവും സ്നേഹവും നിറഞ്ഞ യാത്രയയപ്പ് നൽകി. കത്തീഡ്രലിൽ വെച്ച് നടന്ന വിപുലമായ യാത്രയയപ്പ് സമ്മേളനത്തിൽ അസിസ്റ്റന്റ് വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ. അധ്യക്ഷത വഹിച്ചു.

കത്തീഡ്രലിന്റെ ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കായി ഫാ. ജേക്കബ് തോമസ് നൽകിയ വിലപ്പെട്ട സംഭാവനകളെയും അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശുശ്രൂഷകളെയും യോഗം നന്ദിയോടെ സ്മരിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, കെ.സി.ഇ.സി (KCEC) പ്രസിഡന്റ് റവ. ഫാ. സ്ലീബ പോൾ വട്ടവേലിൽ കോർഎപ്പിസ്കോപ്പ, ഇടവക സീനിയർ മെമ്പർ സോമൻ ബേബി, മുൻ സെക്രട്ടറിമാരായ ജേക്കബി പി. മാത്യു, എം. എം. മാത്യു, ബിനു എം. ഈപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തന്റെ മറുപടി പ്രസംഗത്തിൽ, കഴിഞ്ഞ മൂന്ന് വർഷത്തെ ശുശ്രൂഷാ കാലയളവിൽ ഇടവകാംഗങ്ങളിൽ നിന്നും ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിൽ നിന്നും തനിക്ക് ലഭിച്ച വലിയ സ്നേഹത്തിനും സർവ്വവിധ സഹകരണങ്ങൾക്കും പിന്തുണയ്ക്കും ഫാ. ജേക്കബ് തോമസ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ അദ്ദേഹത്തിന്റെ സഹധർമ്മിണി മെറിൻ പ്രീത്ത ജേക്കബും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

ഇടവക മുൻ ട്രസ്റ്റിമാരായ ജിസൺ ജോർജ്, സജി ജോർജ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഇടവക ട്രസ്റ്റി കെ. പി. ജോൺ യോഗത്തിന് സ്വാഗതം ആശംസിക്കുകയും ഇടവക സെക്രട്ടറി എബി കുരുവിള ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിൽ ഫാ. ജേക്കബ് തോമസിനും കുടുംബത്തിനും ഇടവകയുടെ വകയായി സ്നേഹോപഹാരവും സമർപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!