small icons
small icons

ബഹ്‌റൈൻ തിരൂർ കൂട്ടായ്മയ്ക്ക് പുതിയ ഭരണസമിതി

New Project (10)

മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മയുടെ 2026-2027 വർഷത്തെ ജനറൽ ബോഡി യോഗം സെഗായ്യയിലെ ഫീനിക്സ് ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൽ വെച്ച് പ്രൗഢമായി നടന്നു. യോഗത്തിൽ വെച്ച് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

ഷമീർ പൊട്ടച്ചോലയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മുജീബ് റഹ്മാൻ പി സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഭരണസമിതി കാലയളവിലെ വിപുലമായ പ്രവർത്തന റിപ്പോർട്ടും വരവ്-ചിലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബഹ്‌റൈനിലെ പ്രവാസികൾക്കിടയിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കലാ-സാംസ്‌കാരിക പരിപാടികളും നടത്തി ശ്രദ്ധേയമായ സംഘടനയാണിത്.

സംഘടനയുടെ മുഖ്യ രക്ഷാധികാരികളായി അഷ്‌റഫ്‌ പൂക്കയിലിനെയും ഷമീർ പൊട്ടച്ചോലയെയും യോഗം നിലനിർത്തി. പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:

  • പ്രസിഡന്റ്: ഇസ്മായിൽ കൈനിക്കര

  • ജനറൽ സെക്രട്ടറി: നെജ്മുദ്ധീൻ

  • ട്രഷറർ: ജിതിൻദാസ്

  • ഓർഗ്ഗനൈസിങ് സെക്രട്ടറി: റമീസ് തിരൂർ

മറ്റ് ഭാരവാഹികൾ:

  • വൈസ് പ്രസിഡന്റുമാർ: അയ്യൂബ് മുണ്ടെകാട്ട്, താജുദ്ധീൻ തിരൂർ, മമ്മുക്കുട്ടി.

  • ജോയിന്റ് സെക്രട്ടറിമാർ: ഇബ്രാഹിം പരിയാപുരം, ഫാറൂഖ്, റഷീദ് (മെമ്പർഷിപ്പ്).

  • എക്സിക്യൂട്ടീവ് അംഗങ്ങൾ: മുജീബ് റഹ്മാൻ പി, സതീശൻ പടിഞ്ഞാറേക്കര, ശ്രീനിവാസൻ, രവി കുറുക്കോൾ, ശംസുദ്ധീൻ കുറ്റൂർ, മൗസൽ മൂപ്പൻ, ഉസ്മാൻ പാറപ്പുറം, ആബിദ് കെ ടി, യാസർ ബീരാഞ്ചിറ, ഇബ്രാഹിം ഹാജി.

  • നാട്ടിലെ കോർഡിനേറ്റർമാർ: അഷ്‌റഫ്‌ കുന്നത്തുപറമ്പിൽ, വാഹിദ് ബിയ്യാത്തിയിൽ, അനൂപ് കൈനിക്കര.

കൂട്ടായ്മയുടെ പുതിയ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു. പുതിയ കമ്മിറ്റി അംഗം ഉസ്മാൻ പാറപ്പുറം ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!