small icons
small icons

ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പ്: ന്യൂ ഇന്ത്യൻ സ്‌കൂളിന് ഇന്റർ-സ്കൂൾ കിരീടം; ഓപ്പൺ വിഭാഗത്തിൽ രുദ്ര ദേശായി ചാമ്പ്യൻ

New Project (17)

മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത് ചെസ് ചാമ്പ്യൻഷിപ്പിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ ഇന്റർ-സ്കൂൾ കിരീടം സ്വന്തമാക്കി. അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ച് ഫിഡെ (FIDE) റാപ്പിഡ് ചെസ് നിയമങ്ങൾക്കനുസൃതമായി നടത്തിയ ടൂർണമെന്റിൽ ബഹ്‌റൈനിലെ എല്ലാ സിബിഎസ്ഇ സ്‌കൂളുകളും പങ്കെടുത്തു.

അണ്ടർ-14 ടീം വിഭാഗത്തിൽ നോയൽ അബ്രഹാം പുന്നൂസ്, ശ്രീറാം പളനിയപ്പൻ, ജയ്റാം കണ്ണപ്പൻ, ധനശ്രീ മോഹൻരാജ് എന്നിവരടങ്ങിയ ന്യൂ ഇന്ത്യൻ സ്‌കൂൾ ടീമാണ് ജേതാക്കളായത്. അർണവ് സിംഗ് ദിവാൻ, ത്രിഷാൻ മൂർക്കോത്ത്, ധ്രുവ് ത്രിവേദി, ഗുഞ്ചൻ പൽ എന്നിവരടങ്ങിയ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ (BIS) റണ്ണർ അപ്പ് സ്ഥാനം നേടി.

വാശിയേറിയ ഓപ്പൺ വിഭാഗത്തിൽ രുദ്ര ദേശായി ഒന്നാം സ്ഥാനത്തോടെ കിരീടം ചൂടി. ദിമിത്രിയോസ് ഡിസ്പിനിസ് രണ്ടാം സ്ഥാനവും ഇന്ത്യൻ സ്‌കൂളിലെ കൃഷ്ണ ബാബു ലക്ഷ്മണൻ മൂന്നാം സ്ഥാനവും നേടി. ആര്യൻ അനിൽ ജയ് പ്രഭാകരൻ, ആദിത്യ വെങ്കിട്ടരാമൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂളിലെ ഉമ ഈശ്വരി മീനാക്ഷിനാഥൻ ഓവറോൾ ഗേൾസ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

ഓപ്പൺ വിഭാഗത്തിലെ വിവിധ പ്രായപരിധിയിലെ വിജയികൾ:

  • നാഗ മോക്ഷിത് മാമിദി (അണ്ടർ-8)

  • പ്രദ്യുമ്ന മണിപ്പുഴ (അണ്ടർ-10)

  • ലികിലേഷ് അമർഗന്ധി (അണ്ടർ-12)

  • ആരവ് പാണ്ഡ്യ – ഇന്ത്യൻ സ്‌കൂൾ (അണ്ടർ-14)

ബഹ്‌റൈൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് അൻമാർ ഇബ്രാഹിം അൽ അഹ്മദി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഓപ്പൺ കാറ്റഗറി ചാമ്പ്യന് 100 യുഎസ് ഡോളറും റണ്ണർ അപ്പിന് 50 യുഎസ് ഡോളറും മൂന്നാം സ്ഥാനക്കാരന് 25 യുഎസ് ഡോളറും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. നേരത്തെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് മത്സരം ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്‌പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ് നടരാജൻ, കമ്മ്യൂണിറ്റി ലീഡർ മുഹമ്മദ് ഹുസൈൻ മാലിം, ചീഫ് ആർബിറ്റർ അർജുൻ കക്കാടത്ത്, കൺവീനർ ഫൈസൽ മടപ്പള്ളി, കോർഡിനേറ്റർ ഷംഷാദ്, കായിക വകുപ്പ് മേധാവി ശ്രീധർ ശിവ എന്നിവരും പങ്കെടുത്തു. ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച മാതാപിതാക്കൾക്കും പരിശീലകർക്കും സന്നദ്ധപ്രവർത്തകർക്കും ഇന്ത്യൻ സ്‌കൂൾ അധികൃതർ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!