മനാമ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയിഞ്ചിന് കീഴിലുള്ള സമസ്ത കേരള സുന്നി ബാലവേദിയുടെ (SKSBV) 2026-27 വർഷത്തെ പുതിയ റെയിഞ്ച് കമ്മിറ്റി നിലവിൽ വന്നു. ‘തഹ്ദീസ് 26’ എന്ന പേരിൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിപുലമായ കൗൺസിൽ മീറ്റിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബഹ്റൈനിലെ 10 മദ്രസകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 65 കൗൺസിലർമാർ പങ്കെടുത്ത യോഗത്തിൽ സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്.
പുതിയ ഭാരവാഹികൾ:
-
പ്രസിഡന്റ്: സയ്യിദ് അലീം ജിഫ്രി തങ്ങൾ (ഉമ്മുൽ ഹസം)
-
വൈസ് പ്രസിഡന്റുമാർ: സയ്യിദ് അബ്രാഹ് തങ്ങൾ (മനാമ), സയ്യിദ് സിയാദ് തങ്ങൾ (മുഹറഖ്), അഫ്ലഹ് (റിഫ), ബാസിൽ അമാൻ (ജിദാലി), മുഹമ്മദ് ഷാസിൽ (ഹിദ്ദ്).
-
ജനറൽ സെക്രട്ടറി: അമാൻ സൈദ് (മനാമ)
-
വർക്കിംഗ് സെക്രട്ടറി: മുജ്തബ (മുഹറഖ്)
-
ജോയിന്റ് സെക്രട്ടറിമാർ: മഹറൂഫ് നവാസ് (മനാമ), മുഹമ്മദ് റിഫാൻ (ഹൂറ), മുഹമ്മദ് വി.കെ (ഹമദ് ടൗൺ), തൽഹ മുഹമ്മദ് (ഗലാലി), മുഹമ്മദ് റിസ്വാൻ (ഗുദൈബിയ).
-
ഖജാൻജി: അബ്ദുല്ല ജാഫർ (മനാമ)
-
വിവിധ വിഭാഗം കോഡിനേറ്റർമാർ: ഫാത്തിഹ് മിഫ്സൽ (അദബ് കോഡിനേറ്റർ-ഹിദ്ദ്), ഹാദി (ടെക് അഡ്മിൻ-റിഫ), ജലീൽ മുഹമ്മദ് (അലിഫ് കോഡിനേറ്റർ-ജിദാലി), അബ്ദുൽ മുഹ്സിൻ (ഖിദ്മ കോഡിനേറ്റർ-ഗുദൈബിയ).
-
ചെയർമാൻ: മുഹമ്മദ് നിഷാൻ ബാഖവി
-
കൺവീനർ: സഈദ് മൗലവി
മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറയുടെ പ്രാർത്ഥനയോടെയാണ് കൗൺസിൽ മീറ്റ് ആരംഭിച്ചത്. സയ്യിദ് അബ്രാഹ് തങ്ങൾ ഖിറാഅത്ത് നടത്തി. ബഹ്റൈൻ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ മീറ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി ബഹ്റൈൻ റെയിഞ്ച് വൈസ് പ്രസിഡന്റ് സയ്യിദ് സിയാദ് തങ്ങൾ (മുഹറഖ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ സഈദ് മൗലവി ആമുഖഭാഷണവും കൺവീനർ നിഷാൻ ബാഖവി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
തുടർന്ന് ‘നമുക്ക് രക്ഷകരാവാം’ എന്ന വിഷയത്തെ ആസ്പദമാക്കി ബഹ്റൈൻ റെയിഞ്ച് ജനറൽ സെക്രട്ടറി ബഷീർ ദാരിമി കൗൺസിലർമാർക്കായി ക്ലാസെടുത്തു. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ഹംസ അൻവരി മോളൂർ, കരീം മാസ്റ്റർ, അബ്ദുൽ അസീസ് മുസ്ലിയാർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു. സമസ്ത കേന്ദ്ര നേതാക്കൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ, ഉസ്താദുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എസ്.കെ.എസ്.ബി.വി റെയിഞ്ച് ജനറൽ സെക്രട്ടറി അമാൻ സൈദ് സ്വാഗതവും സിദാൻ താജുദ്ധീൻ നന്ദിയും രേഖപ്പെടുത്തി.









