മനാമ: ബഹ്‌റൈൻ ഭരണാധികാരിയോടുള്ള ആദരവും കൂറും പ്രകടിപ്പിച്ചുകൊണ്ട് ‘സൗത്ത് പരവൂർ കൾച്ചറൽ അസോസിയേഷൻ’ (SPCA) പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘പ്രിന്റ്മാക്സ് അഡ്വെർട്ടൈസിങ്ങും’ (Printmax Advertising) സൗത്ത് പരവൂർ കൾച്ചറൽ അസോസിയേഷനും സംയുക്തമായാണ് ഈ പരിപാടി ഒരുക്കിയത്.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രതീഷ് നായർ, സെക്രട്ടറി രജിത് എന്നിവർ നേതൃത്വം നൽകി. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും കൊല്ലം, പരവൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികൾക്കും കുടുംബങ്ങൾക്കും പുറമെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.









