small icons
small icons

പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷികം “സ്‌നേഹ സംഗമം” സംഘടിപ്പിച്ചു

New Project (14)

മനാമ: ബഹ്‌റൈനിലെ പാലക്കാട് സ്വദേശികളുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ നാലാം വാർഷിക ആഘോഷങ്ങൾ “സ്‌നേഹ സംഗമം” എന്ന പേരിൽ സംഘടിപ്പിച്ചു. ഉം അൽ ഹസ്സം അൽ റീഫ് പാനേഷ്യ റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ അൽകുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, കോൺവെക്സ് മീഡിയ ഡയറക്ടർ അജിത് നായർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുത്തു.

സുരേഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ നിസാർ അവതാരകനായിരുന്നു. പ്രസാദ് ചടങ്ങുകൾ നിയന്ത്രിച്ചു. ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ മുതിർന്ന അംഗങ്ങളായ ശ്രീധരൻ, വാണി ശ്രീധരൻ എന്നിവർക്ക് രക്ഷാധികാരി ജയശങ്കറിന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.

കഴിഞ്ഞ വർഷത്തെ മികച്ച പ്രവർത്തന മികവിന് നൽകുന്ന ‘പി.പി.എ സ്റ്റാർ ഓഫ് ദി ഇയർ’ അവാർഡിന് പ്രവർത്തക സമിതി അംഗം മണിലാൽ അർഹനായി. കൂടാതെ ഫിഫ വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ അഷ്‌റഫ്, ഗോപിനാഥൻ എന്നിവർക്കുള്ള ഉപഹാരങ്ങൾ കോർഡിനേറ്റർ വിനോദ്‌കുമാർ, ജിജി അരവിന്ദ്, ഹലീൽ റഹ്മാൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു.

അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും സാമൂഹിക സേവന രംഗത്ത് കൂടുതൽ ക്രിയാത്മകമായി ഇടപെടാനും കൂട്ടായ്മക്ക് കഴിയട്ടെ എന്ന് ആശംസകൾ നേർന്ന് സംസാരിച്ച അതിഥികൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും രാജീവ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!