small icons
small icons

സ്വാതന്ത്ര്യദിനത്തിൽ പ്രവാസി തൊഴിലാളികൾക്ക് കരുതലിന്റെ കൈത്താങ്ങുമായി ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ

New Project (11)

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ബഹ്‌റൈനിലെ വിവിധ വർക്ക് സൈറ്റുകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കായി ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ “കരുതലിന്റെ കൈത്താങ്ങ്” എന്ന പേരിൽ ഫുഡ് ഡിസ്ട്രിബ്യൂഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കൊടുംചൂടിനെയും പ്രവാസജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികൾക്ക് സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷവും സ്നേഹവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തകർ വിവിധ വർക്ക് സൈറ്റുകളിൽ നേരിട്ടെത്തി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.

നാടിന്റെ പുരോഗതിക്കായി വിയർപ്പൊഴുക്കുന്ന ഓരോ തൊഴിലാളി സഹോദരനും ഈ സ്വാതന്ത്ര്യദിനത്തിൽ സ്നേഹത്തിന്റെയും കരുതലിന്റെയും സാന്നിധ്യം അനുഭവവേദ്യമാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. പരസ്പരമുള്ള കരുതലും സ്നേഹവുമാണ് പ്രവാസത്തിന്റെ യഥാർത്ഥ ശക്തിയെന്നും, ഈ കൊച്ചു ജീവകാരുണ്യ പ്രവർത്തനം അതിന്റെ ഓർമ്മപ്പെടുത്തലാണെന്നും അവർ പറഞ്ഞു.

ചാപ്റ്റർ പ്രസിഡന്റ് വിനീഷ് കേശവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഹുൽ കാലടി, ഹാരിസ്, പ്രതീഷ് പുത്തൻകോട്, രതീഷ് സുകുമാരൻ, ശിവപ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പദ്ധതിയുമായി സഹകരിച്ച ഫുഡ് സിറ്റി, അൽ ജസീറ ഗ്രൂപ്പ് എന്നിവർക്കും സംഘാടകർ നന്ദി അറിയിച്ചു.

പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സഹജീവികളോടുള്ള കരുതലും ഉയർത്തിപ്പിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!