മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അധ്യാപിക ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയാണ്. അസ്വസ്ഥതകളെ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം.
പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ് (രണ്ടു വർഷം മുമ്പാണ് അദ്ദേഹം മരണപ്പെട്ടത്). മക്കൾ: റിഗ്വേദ് രാജ് (പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി), നക്ഷത്ര രാജ് (നാലാം ക്ലാസ് വിദ്യാർത്ഥിനി). ഇരുവരും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളാണ്.
നിലവിൽ സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആവശ്യമായ നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ത്യൻ സ്കൂൾ അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്.









