മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തരംഗ് ബഹ്‌റൈൻ പുറത്തിറക്കിയ ‘സുർ ബനേ ഹമാരാ’ എന്ന കവർ ഗാനത്തിന് ആദരം. ബഹ്‌റൈൻ സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം (SGF) സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ഗാനാവിഷ്കാരം പ്രദർശിപ്പിച്ചതും അണിയറപ്രവർത്തകരെ ആദരിച്ചതും.
ഏബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായിയും ഐ.സി.ആർ.എഫ് (ICRF) പ്രതിനിധിയും ബഹ്‌റൈൻ ഗുരുദ്വാര സമിതി അംഗവുമായ രാകേഷ് ശർമ്മ കലാകാരന്മാർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
കെ.സി.ഇ.സി (KCEC) പ്രസിഡന്റ് വെരി റവറന്റ് സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ, കെ.സി.എ (KCA) പ്രസിഡന്റ് ജെയിംസ് ജോൺ, ഡോ. ഇക്ബാൽ ഹുസൈൻ വർദ്ധവല, കാനു ഇന്റർനാഷണൽ സ്കൂൾ സി.ഇ.ഒ സുനിൽ രാജ്, ബി.ഡി.കെ (BDK) പ്രസിഡന്റ് റോജി ജോൺ, അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുള്ള കാസിം തുടങ്ങിയ പ്രമുഖർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.
തരംഗ് ടീമിനെ പ്രതിനിധീകരിച്ച് തോമസ് ഫിലിപ്പ്, റിജോയ് മാത്യു, അശ്വിൻ രവീന്ദ്രൻ, ഗോപിക മോഹൻ, സുമി സിയാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ആഘോഷ പരിപാടിയിൽ മധുരപലഹാര വിതരണവും നടന്നു. റെജീന ഇസ്മായിൽ പരിപാടിയുടെ കോഓർഡിനേറ്ററായി പ്രവർത്തിച്ചു.









