small icons
small icons

വാറ്റ് (VAT) രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കി ബഹ്‌റൈൻ; അപേക്ഷകൾ തീർപ്പാക്കാനുള്ള സമയം 21 ദിവസമായി കുറച്ചു

New Project (4)

മനാമ: രാജ്യത്തെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും ഡിജിറ്റൽ പരിഷ്‌കരണങ്ങളുടെയും ഭാഗമായി മൂല്യവർദ്ധിത നികുതി (VAT) രജിസ്‌ട്രേഷനും വിവരങ്ങൾ പുതുക്കുന്നതിനുമുള്ള സേവനങ്ങൾ കൂടുതൽ ലളിതമാക്കി ബഹ്‌റൈൻ നാഷണൽ ബ്യൂറോ ഫോർ റെവന്യൂ. നികുതിദായകർക്ക് എൻ.ബി.ആറിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി ഇനി അനായാസമായി രജിസ്റ്റർ ചെയ്യാനും ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ളവ പുതുക്കാനും സാധിക്കും.

സേവന പ്രക്രിയ പുനഃസംഘടിപ്പിച്ചതോടെ  മുൻപ് അപേക്ഷകൾ പരിശോധിച്ചു തീർപ്പാക്കാൻ എടുത്തിരുന്ന 30 പ്രവൃത്തിദിവസം എന്നത് 21 പ്രവൃത്തിദിവസമായി കുറച്ചു. ഇതിലൂടെ വേഗത്തിൽ അപേക്ഷകളിൽ തീരുമാനമെടുക്കാനും ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുമെന്ന് എൻ.ബി.ആർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റാണ ഫഖീഹി പറഞ്ഞു. നിർബന്ധിത വാറ്റ് രജിസ്‌ട്രേഷൻ പരിധിക്ക് മുകളിലുള്ള ബിസിനസ്സുകൾക്ക് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഇത് എളുപ്പമാക്കും.

സർക്കാർ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളിലായി എണ്ണൂറോളം സേവനങ്ങളാണ് നിലവിൽ പരിഷ്കരിച്ചു വരുന്നത്. ‘തവാസുൽ’ പോർട്ടൽ വഴി ലഭിച്ച നിർദ്ദേശങ്ങളും പരാതികളും, നിക്ഷേപകരുടെ അഭിപ്രായങ്ങളും, രഹസ്യ പരിശോധനാ റിപ്പോർട്ടുകളും കണക്കിലെടുത്താണ് സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!