small icons
small icons

കാരുണ്യത്തിന്റെ പ്രവാചകൻ ﷺ — മൈത്രി ബഹ്‌റൈൻ നബിദിനാഘോഷം സംഘടിപ്പിച്ചു

New Project (6)

മനാമ: പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ ജന്മദിനത്തോടനുബന്ധിച്ച് “കാരുണ്യത്തിന്റെ പ്രവാചകൻ” എന്ന സന്ദേശവുമായി മൈത്രി ബഹ്‌റൈൻ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ക്ലീനിംഗ് തൊഴിലാളികൾക്കും ,ട്യൂബ്ലി ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കും ഭക്ഷണ വിതരണം നടത്തി.

സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മൈത്രി ഉപദേശക സമിതിയംഗം നിസാർ കൊല്ലം നബിദിന സന്ദേശം നൽകി. അൻവർ നിലമ്പൂർ പരിപാടി ഉദ്ഘാടനം ചെയ്തു.

മനുഷ്യസ്നേഹവും സഹജീവികളോടുള്ള കരുണയും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നാം നബിദിനം ആചരിക്കുന്നതെന്ന് നിസാർ കൊല്ലം സന്ദേശത്തിൽ പറഞ്ഞു. വിശക്കുന്നവന് ഭക്ഷണം നൽകാനും, പ്രയാസപ്പെടുന്നവന് കൈത്താങ്ങാകാനും, സ്നേഹവും കാരുണ്യവും പങ്കുവെക്കാനും പ്രവാചകൻ മുഹമ്മദ് നബി ﷺ നമ്മെ പഠിപ്പിച്ചു. “നിങ്ങളിൽ ഏറ്റവും ഉത്തമർ മറ്റുള്ളവർക്ക് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നവരാണ്” എന്ന പ്രവാചക സന്ദേശം ജീവിതത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പൊതുപ്രവർത്തകരായ മണിക്കുട്ടൻ , തോമസ്, സാഹൽ തൊടുപുഴ, കോഴിവിള മുഹമ്മദ് കുഞ്ഞു എന്നിവർ ആശംസകൾ നേർന്നു.

മൈത്രി ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന , അസിസ്റ്റന്റ് ട്രഷറർ ഷാജഹാൻ, മെമ്പർഷിപ്പ് കൺവീനർ അബ്ദുൽ സലിം, എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ്, ഷിറോസ്, നിസാം, അൻസാർ തേവലക്കര, അംഗങ്ങളായ സഹദ് സലിം, സഹൽ, ജമാൽ കോയിവിള, അക്ബർ, ,അക്ബർ ഷാ,മുഹമ്മദ് അമീൻ ആറാട്ടുപുഴ,അബ്ദുൽ സലാം തേവലക്കര,അബ്ദുൽ അഹദ് ,അർഫൻ അബ്ദുൽ സലീം , തസീബ് ഖാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മൈത്രി ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി സമാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!