small icons
small icons

റോജി ജോണിന് കൊല്ലം പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി

New Project (10)

മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന റോജി ജോണിന് കെ.പി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ.പി.എയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായിരുന്ന റോജി ജോൺ സംഘടനയ്ക്ക് നൽകിയ വിലപ്പെട്ട സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. കെ.പി.എയുടെ വിവിധ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ ആത്മാർത്ഥമായ സഹകരണവും സേവനവും കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം പ്രത്യേകം അഭിനന്ദിച്ചു.

ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി. എം. പ്രമോദ്, അസിസ്റ്റന്റ് ട്രഷറർ സിദ്ധിക് ഷാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. റോജി ജോണിന്റെ നാട്ടിലെ ഭാവിജീവിതത്തിന് കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ആശംസകൾ നേർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!