small icons
small icons

യുവ വീണാ പ്രതിഭ നീൽഗ്രീവിന്റെ ‘മെലോഡിയസ് മ്യൂസിക്’ വീണാ വാദ്യവൃന്ദം സെപ്റ്റംബർ 18-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

New Project (1)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ‘ശ്രാവണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള യുവ വീണാ പ്രതിഭ നീൽഗ്രീവ് അവതരിപ്പിക്കുന്ന ‘മെലോഡിയസ് മ്യൂസിക്’ വീണാ വാദ്യവൃന്ദം സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബി.കെ.എസ് ഹാളിൽ അരങ്ങേറും.

വീണയുടെ മാസ്മരിക നാദത്തിലൂടെ കർണാടക സംഗീതത്തിന്റെയും വിവിധ ഇന്ത്യൻ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളുടെയും വേറിട്ടൊരു സംഗീതാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കൊടകര സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നീൽഗ്രീവ്, സംഗീതജ്ഞനായ പിതാവ് സുധീറിൽ നിന്നാണ് സംഗീതപഠനത്തിന് തുടക്കമിട്ടത്. പിന്നീട് പ്രശസ്ത വീണ വിദ്വാൻ എ. അനന്തപദ്മനാഭന്റെ ശിക്ഷണത്തിലാണ് വീണ അഭ്യസിച്ചത്.

ചെറുപ്രായത്തിൽ തന്നെ സ്കൂൾ കലാമേളകളിൽ ലളിതസംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയ നീൽഗ്രീവിനെ റോട്ടറി ക്ലബ്ബിന്റെ ‘ഇന്റർനാഷണൽ എക്സലൻസ് അവാർഡ്’ ഉൾപ്പെടെയുള്ള പ്രമുഖ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. പ്രശസ്ത വീണാ കലാകാരൻ രാജേഷ് വൈദ്യയിൽ നിന്ന് ലഭിച്ച പ്രോത്സാഹനവും അഭിനന്ദനവും നീൽഗ്രീവിന്റെ സംഗീതയാത്രയിലെ വലിയൊരു വഴിത്തിരിവാണ്.

സംഗീതപ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഈ അപൂർവ്വ സംഗീതസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം 2026 ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!