small icons
small icons

സ്റ്റാർ സിംഗേഴ്സ് സംഗീതവിരുന്നുമായി ‘ശ്രാവണം 2026’; സെപ്റ്റംബർ 24 വ്യാഴാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഗാനസന്ധ്യ

New Project (6)

മനാമ: മലയാളി സംഗീതാസ്വാദകർക്ക് ഓണസമ്മാനമായി പ്രശസ്ത സ്റ്റാർ സിംഗേഴ്സ് താരങ്ങൾ അണിനിരക്കുന്ന മനോഹരമായ ഗാനസന്ധ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം. സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 7.30-ന് ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി (ഡി.ജെ.) ഹാളിൽ അരങ്ങേറും.

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ പ്രക്ഷകശ്രദ്ധയും ജനപ്രീതിയും പിടിച്ചുപറ്റിയ പ്രമുഖ ഗായകരായ ദിഷ പ്രകാശ്, മെറിൻ ഗ്രിഗറി, ഗോകുൽ ഗോപകുമാർ എന്നിവരാണ് പരിപാടിയിൽ അണിനിരക്കുന്നത്. മലയാള ചലച്ചിത്രഗാനങ്ങളും എവർഗ്രീൻ ഹിറ്റുകളും ജനപ്രിയ ഗാനങ്ങളും കോർത്തിണക്കിയുള്ള മികച്ചൊരു സംഗീതാനുഭവമാണ് ഇവർ കാണികൾക്കായി ഒരുക്കുന്നത്.

‘ശ്രാവണം 2026’ന്റെ ഭാഗമായി ഇതിനകം അരങ്ങേറിയ വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളുടെ തുടർച്ചയായാണ് ഈ ഗാനസന്ധ്യ സംഘടിപ്പിക്കുന്നത്. പ്രവാസി സമൂഹത്തിൽ കേരളത്തിന്റെ സംഗീത-സാംസ്കാരിക പൈതൃകം ഉണർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മാമാങ്കം ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഗാനസന്ധ്യയിലേക്ക് ബഹ്‌റൈനിലെ മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!