small icons
small icons

കേരള സാഹിത്യ അക്കാദമിക്ക് മുതൽക്കൂട്ട്; കൽപ്പറ്റ നാരായണന് പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്ററിന്റെ അഭിനന്ദനം

New Project (10)

മനാമ: കേരള സാഹിത്യ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ സാഹിത്യകാരനും ചിന്തകനുമായ കൽപ്പറ്റ നാരായണന് കെ.പി.സി.സി.യുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദന യോഗം സംഘടിപ്പിച്ചു.

ഒ.ഐ.സി.സി. സഗയ്യ ഓഫീസിൽ നടന്ന യോഗത്തിൽ പ്രിയദർശിനി ബഹ്‌റൈൻ ചാപ്റ്റർ കോ-ഓർഡിനേറ്റർ സയ്യിദ് എം.എസ്. അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ അംഗം ജീസൺ ജോർജ് സ്വാഗതം ആശംസിച്ചു. കൗൺസിൽ അംഗങ്ങളായ സൽമാൻ ഫാരിസ്, നൈസാം പി.എ., പത്തനംതിട്ട ജില്ലാ കൺവീനർ ബിബിൻ മാടത്തേത്ത്, കൊല്ലം ജില്ലാ കൺവീനർ മനോജ് ചണ്ണപ്പേട്ട, വയനാട് ജില്ലാ കൺവീനർ ആൻസൺ പി. ഐസക് എന്നിവർ ആശംസകൾ നേർന്നു. കൗൺസിൽ അംഗം പ്രദീപ് മേപ്പയൂർ നന്ദി രേഖപ്പെടുത്തി.

മലയാള സാഹിത്യരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമാണ് കൽപ്പറ്റ നാരായണൻ. ലളിതമായ ഭാഷയിലൂടെ ഗൗരവമേറിയ ആശയങ്ങൾ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രചനകൾ വായനക്കാരിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. സാഹിത്യത്തോടൊപ്പം അധ്യാപനത്തിലും സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും വിശാലമായ വായനയും അനുഭവസമ്പത്തും കേരള സാഹിത്യ അക്കാദമിയുടെ പുതിയ നേതൃത്വത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മലയാള സാഹിത്യത്തിനും ഭാഷയ്ക്കും പുതിയ ഉണർവും ദിശാബോധവും ലഭിക്കട്ടെയെന്ന് യോഗം ആശംസിച്ചു. കൂടാതെ കേരളത്തിലെ മറ്റ് പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സാരഥികളായി തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരെയും യോഗം അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇറാൻ ആക്രമണങ്ങൾ: ദേശീയ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി ബഹ്‌റൈൻ ലെജിസ്ലേറ്റീവ്-എക്‌സിക്യൂട്ടീവ് സംയുക്ത യോഗം; 1000-ലധികം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന പ്രതിരോധിച്ചു

error: Content is protected !!