small icons
small icons

ഐ സി എഫ് മദ്റസ കലോത്സവ്: സ്വാഗത സംഘം രൂപവത്കരിച്ചു

New Project (19)

മനാമ: സൽമാബാദ് മജ്മഉ തഅലീമിൽ ഖുർആൻ മദ്‌റസ കലോത്സവിന്റെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി ഷാജഹാൻ കൂരിക്കുഴി (ചെയർമാൻ), അമീർ അലി ആലുവ (ജനറൽ കൺവീനർ), അൻസാർ വെള്ളൂർ (ഫിനാൻസ് ), അഷ്റഫ് കോട്ടക്കൽ (കോ ഓർഡിനേറ്റർ) എന്നിവരെ തെരെഞ്ഞെടുത്തു.

അബ്ദുലത്തീഫ് അൽ ഫനാർ, അബ്ദു റഊഫ്, മൻസൂർ നടുവട്ടം ,ഫൈസൽ എഫ് എം (വൈസ് ചെയർമാൻ) സിദ്ദീഖ് മാഗ്ലൂർ, ഖലീൽ, അബ്ദു റഊഫ്, ഡോ: നൗഫൽ, ഫുസൈൽ (ജോയിന്റ് കൺവീനർ), റഹീം സഖാഫി ,ഹംസ ഖാലിദ് സഖാഫി, സിദീഖ് കോട്ടക്കൽ (പ്രോഗ്രാം), ഷൗക്കത്ത്, റഹീം താനൂർ, ഇസ്ഹാഖ് വലപ്പാട് (വളണ്ടിയർ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ഐ സി എഫ് സൽമാബാദ് റീജിയൻ പ്രസിഡണ്ട് അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപവത്കരണ കൺവെൻഷൻ ഷൻ ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹാഷിം മുസ്ല്യാർ , ശഫീഖ് മുസ്ല്യാർ, അബ്ദുള്ള രണ്ടത്താണി, അമീറലി ആലുവ എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!