small icons
small icons

മനുഷ്യക്കടത്ത് വിരുദ്ധ പോരാട്ടത്തിൽ ആഗോള തിളക്കം; തുടർച്ചയായി ഒൻപതാം വർഷവും യു.എസ് ‘ടയർ 1’ പദവി നിലനിർത്തി ബഹ്‌റൈൻ

bahrain

മനാമ: മനുഷ്യക്കടത്ത് തടയുന്നതിനുള്ള രാജ്യാന്തര മുന്നേറ്റത്തിൽ ബഹ്‌റൈന് വീണ്ടും ഉന്നത ആഗോള അംഗീകാരം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ വാർഷിക ‘ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ്’ (TIP) റിപ്പോർട്ടിൽ തുടർച്ചയായ ഒൻപതാം വർഷവും ഏറ്റവും ഉയർന്ന പദവിയായ ‘ടയർ 1’ (Tier 1) സ്ഥാനം ബഹ്‌റൈൻ നിലനിർത്തി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി രാജ്യം നടപ്പിലാക്കിയ ശക്തമായ നിയമനിർമ്മാണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണിതെന്ന് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കി.

ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മഹത്തായ ദീർഘവീക്ഷണത്തിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിരന്തര പിന്തുണയ്ക്കുമുള്ള സാക്ഷ്യപത്രമാണിതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുൽ അസീസ് മയൂഫ് അൽ റുമൈഹി പറഞ്ഞു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ചൂഷണങ്ങൾ തടയുന്നതിലും ബഹ്‌റൈൻ ലോകത്തിന് മാതൃകയാണെന്ന് തൊഴിൽ-നിയമകാര്യ മന്ത്രിയും എൽ.എം.ആർ.എ (LMRA) ബോർഡ് ചെയർമാനുമായ യൂസഫ് ഖലഫ് അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ സമഗ്രമായ പുരോഗതിയും, പ്രവാസി തൊഴിലാളികളുടെ വേതനം ബാങ്ക് വഴി കൃത്യമായി ഉറപ്പുവരുത്തുന്ന വേതന സംരക്ഷണ പദ്ധതിയും ബഹ്‌റൈന്റെ ഈ നേട്ടത്തിൽ നിർണ്ണായക പങ്ക് വഹിച്ചതായി എൽ.എം.ആർ.എ സി.ഇ.ഒയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതി ചെയർമാനുമായ നിബ്രാസ് താലിബ് വ്യക്തമാക്കി.

ഇരകൾക്ക് സംരക്ഷണം നൽകുന്ന ‘എക്സ്പാറ്റ് പ്രൊട്ടക്ഷൻ സെന്റർ’ , കുറ്റകൃത്യങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ‘നാഷണൽ റഫറൽ മെക്കാനിസം’ എന്നിവയിലൂടെ പ്രവാസി തൊഴിലാളികൾക്ക് പൂർണ്ണ സുരക്ഷയാണ് ബഹ്‌റൈൻ ഒരുക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, പൊതുസുരക്ഷാ മേധാവി ലഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സൻ എന്നിവരുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളും ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!