small icons
small icons

സംഘടനാ നേതൃത്വത്തിന് പുതിയ ദിശാബോധം പകർന്ന് കെ.എം.സി.സി ബഹ്‌റൈൻ ‘സജ്ജം 26’ ക്യാമ്പ്

New Project (29)

മനാമ: ആശയങ്ങളുടെ പുതുവസന്തം വിരിയിച്ചും പ്രവാസി സംഘടനാ നേതൃത്വത്തിന് പുതിയ പാഠങ്ങൾ പകർന്നും കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച ‘സജ്ജം 26’ ലീഡർഷിപ്പ് ക്യാമ്പ് പ്രൗഢജ്ജ്വലമായി സമാപിച്ചു. നാളെയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് ദിശാബോധവും പുതിയ മാനങ്ങളും നൽകുന്ന പഠനവേദിയായി മാറിയ ക്യാമ്പ്, പങ്കെടുത്ത കൗൺസിലർമാർക്ക് നവ്യാനുഭവമായി. അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കായാണ് ക്യാമ്പ് ഒരുക്കിയത്.

പ്രമുഖ പണ്ഡിതനും സമസ്ത ബഹ്‌റൈൻ പ്രസിഡന്റുമായ സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ പ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കെ.എം.സി.സി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രഗത്ഭ പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. റാഷിദ് ഗസ്സാലി നയിച്ച പഠനാർഹമായ ക്ലാസുകൾ പ്രതിനിധികളിൽ പുതിയ ചിന്തകളും സംഘടനാ ആവേശവും നിറച്ചു. പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകവും കാര്യക്ഷമവുമാക്കാനുള്ള പ്രായോഗിക നയങ്ങൾ അദ്ദേഹം പങ്കുവെച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും സംസ്ഥാന ട്രഷറർ കെ. പി. മുസ്തഫ നന്ദിയും പറഞ്ഞു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു. സംഘടനാ മികവോടെ ക്യാമ്പിന് നേതൃത്വം നൽകിയ ഡയറക്ടർ ഫൈസൽ കോട്ടപ്പള്ളി ക്യാമ്പ് നിർദ്ദേശങ്ങൾ കൈമാറി. കോർഡിനേറ്റർമാരായ റഫീഖ് തോട്ടക്കര, സഹീർ കാട്ടാമ്പള്ളി, അഷ്‌റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടിതാഴ എന്നിവർ വിവിധ പഠന സെഷനുകൾക്ക് നേതൃത്വം നൽകി.

മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഷാഫി പറക്കട്ട, എ. പി. ഫൈസൽ, സലീം തളങ്കര, എൻ. കെ. അബ്ദുൽ അസീസ്, അഷ്‌റഫ് കക്കണ്ടി, എസ്. കെ. നാസ്സർ തുടങ്ങിയ പ്രമുഖ നേതാക്കൾ ക്യാമ്പിന്റെ വിജയകരമായ സംഘാടനത്തിന് നേതൃത്വം നൽകി. ഗൗരവമേറിയ അക്കാദമിക് സെഷനുകൾക്കൊപ്പം ഹലിം വടകര അവതരിപ്പിച്ച ഗസൽ സന്ധ്യ ക്യാമ്പിന് മാറ്റ് കൂട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!