small icons
small icons

ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സേവന പാരമ്പര്യത്തിന് ആദരം; സിംസ് ‘വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026’ ബഹ്‌റൈനിലെ നഴ്‌സിംഗ് സമൂഹത്തിന്

New Project (30)

മനാമ: മാനവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായി ബഹ്‌റൈനിലെ സീറോ മലബാർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള ‘സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026’ ബഹ്‌റൈനിലെ നഴ്‌സിംഗ് സമൂഹത്തിന് സമർപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രോഗികൾക്ക് ചികിത്സ മാത്രമല്ല, ആശ്വാസവും കരുതലും ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന നഴ്‌സുമാരുടെ കരുണാർദ്രമായ സേവനത്തെയും പ്രതിബദ്ധതയെയുമാണ് ഈ വർഷത്തെ അവാർഡിലൂടെ ആദരിക്കുന്നത്. ബഹ്‌റൈൻ കാത്തലിക് നഴ്‌സസ് മിനിസ്ട്രിക്കാണ് പുരസ്കാരം സമർപ്പിക്കുന്നത്. കൂടാതെ ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 നഴ്‌സുമാരെ അവരുടെ സമർപ്പിത സേവനത്തെ മാനിച്ചുകൊണ്ട് പ്രത്യേകമായി ആദരിക്കും.

2026 ഒക്ടോബർ 17 ശനിയാഴ്ച വൈകുന്നേരം 7:30-ന് ബഹ്‌റൈൻ അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽദോ ബറാർഡി, ഡോ. ഹസ്സൻ ഈദ് ബുഖമ്മസ് എം.പി എന്നിവർ മുഖ്യാതിഥികളായിരിക്കും. BKG ഹോൾഡിംഗ് ചെയർമാനും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി. ബാബുരാജൻ വിശിഷ്ടാതിഥിയാകും.

സിംസ് പ്രസിഡന്റ് പി. റ്റി. ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ് സ്വാഗതം ആശംസിക്കും. വർക്ക് ഓഫ് മേഴ്‌സി അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ എന്നിവരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും സംസാരിക്കും. ബഹ്‌റൈൻ കാത്തലിക് നഴ്‌സസ് മിനിസ്ട്രി നാഷണൽ കോർഡിനേറ്റർമാരായ വിനി ജിമ്മി, ജിംഷി ജോസ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങും.

ഫാ. ഡേവിസ് ചിറമേൽ (2012), ഷെയ്ഖ് ദുഐജ് അൽ ഖലീഫ ബിൻ അൽ ഖലീഫ (2015), പി. യു. തോമസ് നവജീവൻ (2016), കെ.എം.സി.സി ബഹ്‌റൈൻ – ബൈത്തുൽ റഹ്മ (2017), ഡോ. എം. എസ്. സുനിൽ (2018), ദയാബായി (2019), സിസ്റ്റർ ലൂസി കുര്യൻ (2024) എന്നിവർക്കാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

വാർത്താസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് പി. റ്റി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, അവാർഡ് ജനറൽ കൺവീനർ ബെന്നി വർഗ്ഗീസ്, ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സിബു ജോർജ്ജ്, സോബിൻ ജോസ്, മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!