മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായിക്ക് സ്വീകരണം നൽകി. കെ.സി.ഇ.സി. വൈസ് പ്രസിഡന്റ് റവ. ബിജു ജോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി. സെന്റ് മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടന്ന സ്വീകരണ യോഗത്തിന് മറ്റ് വൈസ് പ്രസിഡന്റുമാരായ റവ. മാത്യൂസ് ഡേവിഡ്, റവ. ഫാദര്‍ ജേക്കബ് കല്ലുവിള, റവ. രാജൻ പി., റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍.,റവ. ഫാദർ റിജോ ചാക്കോ, ബഹ്റൈന്‍ സന്ദര്‍ശനാര്‍ത്ഥം എത്തിയ റവ. ഫാദര്‍ ഡോ. തോംസൺ റോബി എന്നിവര്‍ ആശംസകൾ അര്‍പ്പിച്ചു.
പരിശുദ്ധ കാതോലിക്കാ ബാവായുടെ മറുപടി പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തുവാന്‍ കഴിഞ്ഞതും ഗോള്‍ഡന്‍ വിസാ ലഭിച്ചതും ബഹ്റൈനിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളോടും ഉള്ള ഭരണകൂടത്തിന്റെ സ്നേഹവും വിശ്വാസവും കൊണ്ടാണന്നും കെ.സി.ഇ.സി. യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ചിത്രം അടിക്കുറിപ്പ്: കെ. സി. ഇ. സി.യുടെ നേത്യത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവായിക്ക് നല്കിയ സ്വീകരണ യോഗത്തില്‍ നിന്ന്.








