small icons
small icons

ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം സൗഹൃദ സംഗമം സംഘടിപ്പിച്ചു

New Project (46)

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.

വർത്തമാനകാല സാമൂഹിക അന്തരീക്ഷത്തിൽ സമുദായത്തിലെ വൈവിധ്യമാർന്ന ശ്രേണികളിലുള്ളവർ ഒന്നിച്ച് ചേരുന്നതും പരസ്പരം സ്നേഹവും സന്തോഷവും പങ്കുവെക്കുന്നതും അനിവാര്യമാണെന്ന് പരിപാടിയിൽ സൗഹൃദ സന്ദേശം നൽകിയ ജനറൽ സെക്രട്ടറി ശൈമില നൗഫൽ അഭിപ്രായപ്പെട്ടു. ഒറ്റയ്ക്ക് നിൽക്കുമ്പോഴല്ല, മറിച്ച് പരസ്പര സഹവർത്തിത്വത്തോടെ ഒന്നിച്ച് നിൽക്കുമ്പോഴാണ് എല്ലാവരും ശക്തരാകുന്നതെന്നും അവർ ഉണർത്തി.

വനിതാ വിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഹേമ വിശ്വം, അഭിഭാഷകയും ഗായികയുമായ അഡ്വ. ഇന്ദു, ഏഷ്യ ബഹ്റൈൻ പ്രതിനിധിയും മാധ്യമപ്രവർത്തകയുമായ ശുഭ പ്രേം, എഴുത്തുകാരി ഉമ്മു അമ്മാർ എന്നിവർ ആശംസകൾ നേർന്നു. സ്ത്രീകൾക്കിടയിലെ ഇത്തരം കൂട്ടായ്മകളും സംഗമങ്ങളും മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിന് ഏറെ സഹായകമാണെന്ന് ആശംസകൾ അർപ്പിച്ചവർ വ്യക്തമാക്കി.

തുടർന്ന് ജമീല അബ്ദുറഹ്മാൻ, മെഹ്റ മൊയ്തീൻ, റഷീദ ബദർ, സക്കിയ ആന്റ് ടീം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഹേബ നജീബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മനാമ ഏരിയ സെക്രട്ടറി ഷഹീന നൗമൽ പരിപാടികൾ നിയന്ത്രിച്ചു. മുഹറഖ് ഏരിയ ഓർഗനൈസർ സുബൈദ മുഹമ്മദലി നന്ദി രേഖപ്പെടുത്തി. നദീറ ഷാജി, ലുലു അബ്ദുൽ ഹഖ്, ഷാനി സക്കീർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!