small icons
small icons

ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

New Project (3)

മനാമ: അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസമായ ഒക്ടോബറിന്റെ ഭാഗമായി ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ “സഖി – 31 ഡേയ്‌സ് ഓഫ് കെയർ” കാമ്പയിനിന്റെ ഭാഗമായി സ്തനാർബുദ ബോധവൽക്കരണ സെമിനാറും ചോദ്യോത്തര വേളയും വിജയകരമായി സംഘടിപ്പിച്ചു.

ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കിംസ് ഹെൽത്തിലെ ഗൈനക്കോളജി വിഭാഗം വിദഗ്ദ്ധ ഡോ. കൃഷ്ണപ്രിയ ലീല മുഖ്യ അതിഥിയായി പങ്കെടുത്തു. സ്തനാർബുദത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയൽ, കൃത്യമായ മാമോഗ്രാം സ്ക്രീനിംഗുകളുടെ പ്രാധാന്യം, സ്വയം പരിശോധനാ രീതികൾ എന്നിവയെക്കുറിച്ച് ഡോക്ടർ ബോധവത്കരണ ക്ലാസ്സ് നയിക്കുകയും പങ്കെടുത്തവരുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

വനിതാ വിഭാഗം കൺവീനർ നീതു പ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, വൈസ് ചെയർമാൻ അനിയൻ നാണു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അഞ്ചു അജേഷ് മുഖ്യ അവതാരകയായ പരിപാടിക്ക് വനിതാ വിഭാഗം സെക്രട്ടറി ധന്യ ശ്രീലാൽ നന്ദി പറഞ്ഞു. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം വനിതകൾ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു. സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന അന്തരീക്ഷം സൃഷ്‌ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!