മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സൽമാബാദ് റീജിയൻ വുമൺസ് എംപവർമെന്റ് ഡിപ്പാർട്മെന്റ് ഹാദിയ വിമൻസ് അക്കാദമി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു . പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയാനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമായ ഹാദിയ വിമന്‍സ് അക്കാദമിയുടെ ഒമ്പതാമത് എഡിഷൻ പഠനാരംഭത്തിന് മുന്നോടിയായി ഒരുക്കിയ സംഗമം ഐ സി എഫ് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു.
അറിവ് , സംസ്കാരം, സ്നേഹം, സ്വത്വം ,സ്വഭാവം, മൂല്യം, കൂട്ടായ്മ, മുന്നേറ്റം എന്നിവ അടങ്ങിയ പരിഷ്കരിച്ച കരിക്കുലം പ്രകാരമാണ് ഹാദിയ അക്കാദമിയുടെ പുതിയ എഡിഷൻ സംവിധാനിച്ചിരിക്കുന്നത്. സൽമാബാദ് സുന്നി സെന്ററിൽ നടന്ന സംഗമത്തിൽ ഐ സി എഫ് റീജിയൻ പ്രസിഡണ്ട് അബ്ദു റഹീം സഖാഫി ക്ലാസ്സെടുത്തു.
ഹാദിയ അക്കാദമിയുടെ എട്ടാമത് എഡിഷൻ പരീക്ഷകളിലെ ഉന്നത വിജയികളെയും ഹാദിയ ക്വിസ്സ് മത്സര വിജയികളെയും സംഗമത്തിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു. അബ്ദുള്ള രണ്ടത്താണി, ഹാഷിം ബദറുദ്ധീൻ, അമീറലി ആലുവ, യൂനുസ് മുടി ക്കൽ എന്നിവർ സംസാരിച്ചു.









