small icons
small icons

കെ.സി.ഇ.സി. മാർ തേവോദോസിയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി

New Project (21)

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേത്യത്വത്തില്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തായും, ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി. കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും രേഖപ്പെടുത്തി.

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടത്തിയ സ്വീകരണ യോഗത്തിന് കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. ഫാദര്‍ റിജോ ചാക്കോ, റവ. മാത്യൂസ് ഡേവിഡ്, റവ. അനീഷ് സാമുവേല്‍ ജോണ്‍, റവ. രാജൻ പി., റവ. സാമുവേല്‍ വര്‍ഗ്ഗീസ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഭിവന്ദ്യ തിരുമേനിയുടെ മറുപടി പ്രസംഗത്തില്‍ കെ.സി.ഇ.സി. യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും സഭാ വെത്യാസങ്ങളില്ലാതെ ഏവരും ബഹ്റൈന്‍ എന്ന രാജ്യത്തിനുവേണ്ടിയും ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!