bahrainvartha-official-logo
Search
Close this search box.

മുഹറഖ് മലയാളി സമാജം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

WhatsApp Image 2023-04-16 at 10.22.04 PM

മനാമ: മുഹറഖ് മലയാളി സമാജം അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ വെച്ച് നടന്ന ഇഫ്താർ രാവിൽ ജാതി മത ഭേദമന്യേആയിരത്തോളം ആളുകൾ പങ്കാളികൾ ആയി. മലബാർ ഗോൾഡുമായി സഹകരിച്ചു കൊണ്ടാണ് ഇഫ്താർ സംഘടിപ്പിച്ചത്.

ഇഫ്താറിന് ശേഷം നടന്ന സ്നേഹ സംഗമത്തിൽ പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂർ അധ്യക്ഷൻ ആയി. ആക്റ്റിംഗ് സെക്രട്ടറി ലത്തീഫ് കെ സ്വാഗതം ആശംസിച്ചു. കോയ കളരാന്തിരി മൗലവി റമദാൻ സന്ദേശം നൽകി. രക്ഷധികാരി എബ്രഹാം ജോൺ, ബഷീർ അമ്പലായി, ട്രഷറർ ബാബു എം കെ എന്നിവർ ആശംസകൾ നേർന്നു.

ഇഫ്താർ കമ്മറ്റി കൺവീനർ അബ്ദുൽ റഹുമാൻ കാസർകോട് നന്ദി പറഞ്ഞു. സാമൂഹിക പ്രവർത്തകരും വിവിധ സംഘടന നേതാക്കളും ആയ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ്, നജീബ് കടലായി, നൈന മുഹമ്മദ്‌, മണിക്കുട്ടൻ കോട്ടയം, പ്രകാശ് വടകര, ഫാസിൽ വട്ടോളി, എബി തോമസ്, മാധ്യമം ബഹ്‌റൈൻ ലേഖകൻ ബിനീഷ്, ധനേഷ് മുരളി, സുനിൽ ബാബു അബ്ദുൽസലാം, റസാഖ് കരുളായി, ബഷീർ വടപുറം, ദീപക് തണൽ, സോവിച്ചൻ ചെന്നട്ടുശേരി, ഡോ. ശ്രീദേവി, ജീന നിയാസ്, ജയേഷ് തന്നിക്കൽ, അൻവർ ശൂരനാട്, പ്രമോദ് മോഹൻ, സരിത, റസൂൽ, രാജലക്ഷ്മി, റസാഖ് ബാബു, ഭാസ്കർ ഇടതൊടി, ഇസ്മായിൽ, രാജീവ്, ടോബി മാത്യു, ജവാദ് പാഷ തുടങ്ങി നിരവധി സംഘടന നേതാക്കൾ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!