മനാമ: കേരളത്തിലെ കോളേജുകൾ ഗുണ്ടകളുടെ കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റി ക്യാമ്പസുകൾ അക്രമകാരികളെകൊണ്ട് നിറഞ്ഞു എന്ന് ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിരപരാധികളായ കെ.എസ്.യു പ്രവര്‍ത്തകനെതിരെ കൊലവിളി നടത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത എസ്.എഫ്.ഐ ക്രിമനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷനെയും കൂട്ടരേയും പട്ടികകക്ഷണം ഉപയോഗീച്ച് ക്രൂരമായിട്ടാണ് എസ് എഫ് ഐ ഗുണ്ടകൾ മർദിച്ചത്. കോളേജ് മാനേജ്മെന്‍റിന്‍റേത് എസ്.എഫ്.ഐ അക്രമികളെ സംരക്ഷിക്കുന്ന സമീപനമാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്യുന്ന സമീപനമാണ് പ്രിന്‍സിപാളിന്‍റേത്. ഇത് അംഗീകരിക്കാനാവില്ല. പോലീസിന്റെയും, സി.പി.എം നേതൃത്വത്തിന്റെയും പിന്തുണയോടെയാണ് അക്രമം അഴിച്ച് വിടുന്നത്. കുറ്റക്കാരയവര്‍ക്കെതിരെ കര്‍ശന പോലീസ് നടപടി സ്വീകരിക്കണം. എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.