ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബഹ്റൈന്‍ പാർലമെന്റ്; സർക്കാരിനോട് തിരുത്താന്‍ അഭ്യര്‍ത്ഥന

Delhi-protests-696x392

മനാമ: ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി നിയമത്തില്‍ അസംപ്തൃപ്തി പ്രകടിപ്പിച്ച് ബഹറൈന്‍ പാര്‍ലമെന്‍റ്. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തതുല്യരായ മുസ്ലീങ്ങളുടെ പൗരത്വം റദ്ദാക്കാന്‍ അവകാശം നല്‍കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഈ നിയമം.

രാജ്യത്തെ പൗരന്‍മാരെ തുല്യമായി കാണാത്ത ഈ നിയമം പ്രഥമദൃഷ്ട്യാ തന്നെ വിവേചനപരമായിട്ടുള്ളതാണെന്ന് പാര്‍ലമെന്‍റ് നിരീക്ഷിച്ചു. ഇന്ത്യയില്‍ ആകമാനം നിയമത്തിനെതിരെ പ്രതിഷേധവും രാജ്യാന്തര തലത്തില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുള്ള സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര തലത്തിലുള്ള രീതികള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും പരിഷ്കൃത ജീവിതത്തിനും എതിരെയാണ് ഈ നടപടിയെന്നും പാര്‍ലമെന്‍റ് വ്യക്തമാക്കി.

സംസ്കാരത്തിനും സഹിഷ്ണുതക്കും സഹവര്‍ത്തിത്വത്തിനും പേരു കേട്ട രാജ്യമാണ് ഇന്ത്യ എന്ന് ഓര്‍മിപ്പിച്ച പാര്‍ലമെന്‍റ് മറ്റുള്ളവരെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന രീതി ഇന്ത്യന്‍ സംസ്കാരമായി ലോകത്ത് പ്രചാരം നേടിയിട്ടുള്ളതാണെന്നും ഓര്‍മിപ്പിച്ചു. അതിനാല്‍ സര്‍ക്കാരിനോട് പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച്, മുസ്ലീം ജനങ്ങളുടെ അവകാശങ്ങളെ പരിഗണിക്കാനും അന്താരാഷ്ട്ര നയങ്ങളെ ബഹുമാനിക്കാനും അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ഊഷ്മളതയും വിവിധ മേഖലകളിലെ സഹകരണവും ശക്തമായി തുടരാന്‍ ആഗ്രഹിക്കുന്നതായും പാര്‍ലമെന്‍റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

Credit: Bahrain News Agency

Featured image: Representational

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!