bahrainvartha-official-logo
Search
Close this search box.

കെ.പി.എഫ്‌ മലബാർ ഫെസ്റ്റ് ഏപ്രിൽ 17 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ

IMG-20200225-WA0014

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്‌) ഒന്നാം വാർഷികം ഏപ്രിൽ 17 വെള്ളിയാഴ്ച വൈകീട്ട്‌ 5 മണിമുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒളിമ്പ്യൻ പി. ടി. ഉഷ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ താജുദ്ധീൻ വടകര, ഷാഫി കൊല്ലം, ലേഖ അജയ് എന്നിവർ നയിക്കുന്ന ലൈവ്‌ ഗാനമേളയും വിവിധ കലാപരിപാടികളും, ബഹ്‌റൈനിലെ സംഘടനകൾക്കും കൂട്ടായ്മകൾക്കും പങ്കെടുക്കാവുന്ന ഘോഷയാത്രാ മത്സരവും ഉണ്ടായിരിക്കും.

മലയാളികളുടെ പ്രവാസി പേരുകളിൽ പ്രശസ്തമായ “മലബാരി” ഓർമ്മപ്പെടുത്തുന്ന “കെ.പി.എഫ് മലബാർ ഫെസ്റ്റ് 2020” കേരളീയരുടെ ആഘോഷമാക്കുവാനായി സാമൂഹിക സാംസ്‌കാരിക നേതാക്കൾ ഉൾക്കൊള്ളുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചതായും സംഘാടകർ അറിയിച്ചു. കെ. പി. എഫ്‌ പ്രസിഡണ്ട് വി. സി. ഗോപാലന്റെ അധ്യക്ഷതയിൽ കെ. സി. എ യിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രെഷറർ ജയേഷ് വി.കെ നന്ദിയും പറഞ്ഞു. സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ കെ.ടി. സലിം സംഘാടക സമിതി രൂപരേഖ അവതരിപ്പിച്ചു.

സോമൻ ബേബി, പ്രിൻസ്‌ നടരാജൻ, സ്റ്റാലിൻ ജോസഫ്, വർഗീസ് കാരക്കൽ, ഡോ: പി. വി. ചെറിയാൻ, ഡോ: ബാബു രാമചന്ദ്രൻ, അരുൾ ദാസ് തോമസ്, ഡോ: ഷെമിലി പി. ജോൺ, സേവി മാത്തുണ്ണി, ഹബീബ് റഹ്‌മാൻ, രാജു കല്ലുംപുറം, സുബൈർ കണ്ണൂർ എന്നിവരടങ്ങുന്ന അഡ്വൈസറി ബോർഡും, ബിനു കുന്നന്താനം, അജിത്കുമാർ, ബാലകൃഷ്ണൻ ഡേവീസ്, അബ്ദുൽ മജീദ് തെരുവത്ത്, ചെമ്പൻ ജലാൽ, രാമത്ത് ഹരിദാസ്, ജോൺ ഫിലിപ്പ്, എസ്‌.വി. ജലീൽ, റസാക്ക് മൂഴിക്കൽ, സി.വി. നാരായണൻ, മജീദ്‌ തണൽ, ഉസ്മാൻ ടിപ്ടോപ്പ്, അസീൽ അബ്ദുൽറഹ്‌മാൻ, റഫീഖ് അബ്ദുല്ല എന്നിവർ രക്ഷാധികാരികളും ആയ കമ്മിറ്റിയിൽ എം. പി. രഘുവിനെ ചെയർമാനായും, ജമാൽ ഇരിങ്ങലിനെ ജനറൽ കൺവീനർ ആയും, എബ്രഹാം ജോണിനെ ചീഫ് കോർഡിനേറ്ററായും തെരെഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: യു. കെ. ബാലൻ, നാസർ മഞ്ചേരി (വൈസ്‌ ചെയർമാൻമാർ), എം. എം. ബാബു, യു. കെ. അനിൽ (ജനറൽ ജോയിന്റ് കൺവീനർമാർ), ഫ്രാൻസിസ് കൈതാരത്ത്, ജോണി താമരശ്ശേരി (ഫൈനാൻസ് കൺവീനർമാർ), അഷ്‌റഫ് മർവ്വ, സുധീർ തിരുനിലത്ത് (സ്‌പോൺസർഷിപ് കൺവീനർമാർ), മനോജ് മയ്യന്നൂർ, ഫൈജാസ് ബഷീർ (പ്രോഗ്രാം കൺവീനർമാർ), ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാട് (പ്രോഗ്രാം കോർഡിനേറ്റർമാർ), സത്യൻ പേരാമ്പ്ര, സിറാജ് പള്ളിക്കര (മീഡിയ കൺവീനർമാർ) കൂടാതെ വിവിധ കമ്മിറ്റി കൺവീനർമാരായി റിയാസ് ബാങ്കോക്ക്, അഷ്‌റഫ് സ്കൈ, അഫ്സൽ തിക്കോടി, ഗിരീഷ് കാളിയത്ത്,സി. കെ. രാജീവ്, അൻവർ ശൂരനാട്, രാജേഷ് ചേരാവള്ളി, ജബ്ബാർ കുട്ടീസ്‌, ബവിലേഷ്, ജെ.പി. കെ. തിക്കോടി, ഫൈസൽ പട്ടാണ്ടി, ഡോ: മുഹമ്മദ്‌ റഫീഖ്‌, ജിതേഷ് ടോപ്‌മോസ്റ്റ്, ഹരീഷ്‌ കുമാർ, മുജീബ് മാഹി, രവി സോള , റിഷാദ്, ഷാജി പുതുക്കുടി , ബേബികുട്ടൻ, ഷീജ നടരാജൻ, അനിത ബാബു, ഷീബ സുനിൽ, സരിത ഷാജി, ഫൈസൽ കോട്ടപ്പള്ളി, സുരേഷ് മണ്ടോടി, ഇ . കെ. പ്രദീപ്, എൻ. കെ. വീരമണി, സി. എച്ച്‌. റഷീദ് , ബാബു കുഞ്ഞിരാമൻ എന്നിവരെയും തെരഞ്ഞെടുത്തു.

സംഘാടക സമിതിയിലെ മറ്റ് അംഗങ്ങൾ: മോനി ഒടിക്കണ്ടത്തിൽ, ജോമോൻ കുരിശിങ്കൽ , അബ്ദുൽ സലിം സൗദി ട്രാവെൽസ്, അജി ഭാസി, അഷ്റഫ്, സുനിൽ കുമർ. കെ, സജിത്ത് വില്യാപ്പളി, പ്രജിത്ത് ചേവങ്ങാട്ട്, സവിനേഷ്, അജി. പി. ജോയ്, ആബിദ് കുട്ടീസ്, വിനീഷ് കുമർ എം. പി, ശ്രീജിത്ത് എ, നദീർ കാപ്പാട്, ഉമ്മർ, സിനിത്ത്, ബൈജു കെ.പി, ചന്ദ്രൻ വളയം, ദാമു കോറോത്ത്, ദിനേശ് മാവൂർ, ആർ. പവിത്രൻ, മണിക്കുട്ടൻ, റസാഖ് കൊടുവള്ളി, സജീഷ് കുമാർ, സജീവൻ പി. കെ, റിയാസ് കല്ലമല, ശ്രീജിത്ത് കണ്ണൂർ, റിതിൻ രാജ് കണ്ണൂർ, സുഭാഷ്, അഖിൽ രാജ്, സുജിത് സോമൻ , സുബിൻ ചന്ദ്രൻ , രാജീവ് ആളൂർ, അരുൺ ബാപ്പയിൽ , നിതിൻ , ദീപേഷ് , മനോജ് വടകര

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!