bahrainvartha-official-logo
Search
Close this search box.

കോവിഡിനെതിരായ നിര്‍ദേശങ്ങള്‍ പാലിക്കുന്ന ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നമ്മള്‍ അതിജീവിക്കും; ബഹ്‌റൈന്‍ കിരീടവകാശി

ieekmnbbghfhfghasefasdjsfjgjasdfksk_1

മനാമ: പ്രതിസന്ധി ഘട്ടത്തില്‍ പൗരധര്‍മ്മം നിറവേറ്റുകയും ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യുന്ന ജനതയെ അഭിനന്ദിച്ച് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. ജനങ്ങളുടെ ആത്മബോധ്യമുള്ള അച്ചടക്കത്തെയും പൗരധര്‍മ്മത്തെയും അഭിനന്ദിക്കുന്നുവെന്ന് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.

നിലവില്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രതിരോധ നടപടിക്രമങ്ങളും എല്ലാവരും അനുസരിക്കണമെന്നും അഞ്ചിലധികം പേര്‍ പൊതു ഇടങ്ങളില്‍ യാതൊരു കാരണവശാലും കൂടിച്ചേരാന്‍ പാടില്ലെന്നും കിരീടവകാശി ഓര്‍മ്മപ്പെടുത്തി. നിലവിലെ പ്രതിരോധ നടപടികള്‍ അതേപടി നിലനിര്‍ത്തുന്നത് വഴി രാജ്യത്തിന്റെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷിതത്വം ഉറപ്പു വരുത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറണോയെ പ്രതിരോധിക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമത്തിലാണ് ബഹ്‌റൈന്‍ ഭരണകൂടമെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. അതീവേഗം നാം മഹാമാരിയെ മറകടക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!