bahrainvartha-official-logo
Search
Close this search box.

കോവിഡ്-19 പ്രതിസന്ധി മറികടക്കാന്‍ ‘വര്‍ക്ക് ഫ്രം ഹോം പോളിസി’ 70 ശതമാനത്തിലേക്ക് വർദ്ധിപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍

csb-1de4d07f-a353-4e7f-a512-f3897005ce35-8592f4bf-12af-434d-996c-4b884f4d255d

മനാമ: കോവിഡ്-19 പ്രതിസന്ധി മറികടക്കാന്‍ ‘വര്‍ക്ക് ഫ്രം ഹോം പോളിസി’ നടപ്പിലാക്കാനൊരുങ്ങി ബഹ്‌റൈന്‍. ഓഫീസുകളില്‍ നേരിട്ടെത്തുന്നത് ഒഴിവാക്കി വീടുകളില്‍ നിന്ന് പൊതുമേഖലാ ജീവനക്കാര്‍ക്ക് ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ ഞായറാഴ്ച്ച മുതല്‍ പോളിസി നിലവില്‍ വരും. വീടുകളില്‍ നിന്ന് ജോലി ചെയ്യുന്നതിന്റെ നിരക്ക് 70 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. പൗരന്മാര്‍ ഓഫീസുകളില്‍ നേരിട്ടെത്താതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പുതിയ നീക്കം സര്‍ക്കാര്‍ സേവനങ്ങളെ തടസപ്പെടുത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡയറക്ടീവ്‌സ് ഓഫ് ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി അധ്യാപകരും ഞായറാഴ്ച്ച മുതല്‍ വീടുകളില്‍ നിന്ന് ജോലി പുനരാംഭിക്കും. ഏപ്രില്‍ 5 വരെയാകും വീടുകളില്‍ നിന്നുള്ള ജോലികള്‍ തുടരുക. കൊറോണ വൈറസിനെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ശക്തമായി തുടരുകയാണ്. നിലവില്‍ 258 പേരാണ് ബഹ്‌റൈനില്‍ കോവിഡ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!