bahrainvartha-official-logo
Search
Close this search box.

ജാഗ്രതയോടെ ബഹ്‌റൈന്‍; ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക മെഡിക്കല്‍ സംഘം വിവിധ പ്രദേശങ്ങളിലുള്ള സന്ദര്‍ശനവും പരിശോധനയും തുടരുന്നു

visit

മനാമ: കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന നടപടിക്രമങ്ങള്‍ തുടര്‍ന്ന് ബഹ്‌റൈന്‍. ആരോഗ്യ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക മെഡിക്കല്‍ സംഘം വിവിധ പ്രദേശങ്ങളിലുള്ള സന്ദര്‍ശനവും പരിശോധനയും തുടരുകയാണ്. സിവില്‍ ഡിഫന്‍സ് ഡയറക്ട്രറ്റ്, കമ്യൂണിറ്റി പൊലീസ്, കൊറോണ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കുന്ന വളണ്ടിയേഴ്‌സ് എന്നിവരുമായി സഹകരിച്ചാണ് മന്ത്രാലയത്തിന്റെ പ്രത്യേക മെഡിക്കല്‍ ടീം സന്ദര്‍ശനം നടത്തുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

ഹിദ് ടൗണിലുള്ള ബ്ലോക്ക് 303, അല്‍ബയിലെ ഇന്‍ഡസ്ട്രിയല്‍ മേഖല, സ്വകാര്യ ആശുപത്രികളില്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടോയെന്ന് സംഘം പരിശോധിച്ചു. ലേബര്‍ ക്യാംപുകളില്‍ നേരത്തെയും സമാന രീതിയില്‍ പരിശോധനകള്‍ സംഘടിപ്പിച്ചിരുന്നു.

രാജ്യത്തുടനീളം അണുവിമുക്തമാക്കുന്ന നടപടിക്രമങ്ങള്‍ സിവില്‍ ഡിഫന്‍സ് ഡയറക്ട്രേറ്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കോവിഡിനെതിരായ ബോധവല്‍ക്കരണ ക്യാംപെയ്‌നും തുടരുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!