മനാമ: കൊല്ലം സ്വദേശി ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം സ്വദേശി ചാക്കോ കോശി (റ്റിറ്റി – 41)യെയാണ് ഉമ്മുൽ ഹസത്തെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമ്പതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുടെ പിതാവാണ്. കുടുംബം ഇദ്ദേഹത്തിനൊപ്പം ബഹ്റൈനില്‍ തന്നെയാണ് താമസം.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതര്‍ ചെയ്യും. മരണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.