bahrainvartha-official-logo
Search
Close this search box.

അടിയന്തര സാഹചര്യത്തെ മറികടക്കും, നിർദേശങ്ങൾ പാലിക്കുന്ന ജനങ്ങള്‍ക്ക് നന്ദി; ബഹ്റൈൻ പ്രധാനമന്ത്രി

pm

മനാമ: അടിയന്തര സാഹചര്യത്തെ ബഹ്‌റൈന്‍ മറികടക്കുമെന്ന് ഹിസ് റോയല്‍ ഹൈനസ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്ന ബഹ്‌റൈന്‍ ജനതയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ രാജ്യം നടത്തുന്ന നൊവേല്‍ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും പ്രതിസന്ധി മറികടക്കാവുമെന്നും പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ചൂണ്ടിക്കാണിച്ചു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാവും മന്ത്രിമാരും ഇതര ഗവണ്‍മെന്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക. നിലവില്‍ ബഹ്‌റൈനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.

പൗരന്മാരുടെ വിദേശ തൊഴിലാളികളുടെയും അടിയന്തര ആവശ്യങ്ങള്‍ പ്രത്യേകം പരിഗണനയോടെ നിറവേറ്റണമെന്ന് പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യഭ്യാസം, തൊഴില്‍, ഇതര സര്‍വീസ് മേഖലകള്‍ തുടങ്ങിയ എല്ലാ വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ പിന്തുണയ്ക്കാണ് ഈ ഘട്ടത്തില്‍ രാജ്യം വലിയ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!