bahrainvartha-official-logo
Search
Close this search box.

അഭിനന്ദനം മാത്രം പോരാ, സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായവും നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്

thomas-issac-minister.1578596934

സംസ്ഥാനങ്ങൾക്ക് അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായം കൂടി നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തെ അഭിസംബോദന ചെയ്തതിന് തൊട്ട് പിന്നാലെയാണ് തോമസ് ഐസകിന്‍റെ പ്രതികരണം.

ബന്ദവസാക്കപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും വെള്ളവുമെത്തിക്കണം. ഉപജീവനം ഉറപ്പു വരുത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാതി പണം മുൻകൂർ നൽകണം. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക് ഡൗൺ ഫലപ്രദമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇതേ രീതിയിൽ മുന്നോട്ടു പോകാനാവില്ല. വായ്പാ പരിധി കൂട്ടണം. ലോക്ക് ഡൌണ്‍ മാത്രമല്ല കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് കോവിഡ് പരിശോധന വ്യാപകമായി നടക്കുന്നില്ലെന്ന് തോമസ് ഐസക് വിമര്‍ശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!