bahrainvartha-official-logo
Search
Close this search box.

മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണം: ഫ്രൻറ്സ് അസോസിയേഷൻ

FRIENDS SOCIAL

മനാമ: വിസ കാലാവധി കഴിഞ്ഞ് വിദേശ രാജ്യങ്ങളിൽ പ്രയാസപ്പെടുന്നവരെയും വിസിറ്റിങിന് എത്തിയിട്ട് നാട്ടിൽ പോകാതെ കുടുങ്ങിയവരെയും വിദഗ്ധ ചികിൽസ ആവശ്യമുള്ള രോഗികളെയും രോഗം പടർന്ന് പിടിക്കാൻ സാധ്യതയുള്ള ചുറ്റുപാടുകളിൽ കഴിയുന്നവരെയും നാട്ടിലെത്തിക്കുന്നതിനുള്ള അടിയന്തിര നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കണമെന്ന് ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. വിവിധ നാടുകളിലെ ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യൻ എംബസികളുടെയും നയതന്ത്ര ടീമുകളുടെയും പ്രവർത്തനം ത്വരിതപ്പെടുത്തേണ്ടതും ആവശ്യമാണ്.

ജി.സി.സി രാഷ്ട്രങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രവാസി ഇന്ത്യക്കാരുള്ളത്. ഇവരിൽ പല തരത്തിലുള്ള പ്രയാസങ്ങളിൽ പെട്ട് കഠിനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ജോലി നഷ്ടമായവരും ഒക്കെയുണ്ട്. ഇവരുടെ കാര്യത്തിൽ മാനുഷിക പരിഗണനയും അടിയന്തിര നടപടികളും അനിവാര്യമാണെന്ന് ഫ്രൻറ്സ് അസോസിയേഷൻ വിലയിരുത്തുന്നു. ഇക്കാര്യത്തിൽ പ്രവാസി സംഘടനകളും കൂട്ടായ്മകളും ഒന്നിച്ച് നിന്ന് അധികൃതരുടെ ഭാഗത്തു നിന്നും അനുകൂല നടപടികൾക്ക് ശ്രമങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്.

ഇക്കാര്യത്തിൽ ഇടപെടുന്നതിനായി മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരൻ, കോഴിക്കോട് എം.പി രാഘവൻ എം.കെ, കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞിമുഹമ്മദ് എന്നിവർക്ക് ഫ്രൻറ്സ് അസോസിയേഷൻ നിവേദനങ്ങൾ അയക്കുകയും ചെയ്തു. വിവിധ സംഘടനകൾ തങ്ങളുടെ സ്ഥാപനങ്ങളും സംവിധാനങ്ങളും തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറെെൻറൻ കേന്ദ്രങ്ങളായി വിട്ടു നൽകാൻ തയാറാണെന്നുള്ള തീരുമാനം ഏറെ ആശ്വാസം നൽകുന്നതാണ്. സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് ഇത് സഹായകമാകുമെന്നും കരുതുന്നു. പ്രവാസികളുടെ വിയർപ്പ് കൂടി ചേർത്തുണ്ടാക്കിയ ഇത്തരം സ്ഥാപനങ്ങൾ അത്യാവശ്യ ഘട്ടത്തിൽ വിട്ടുകൊടുക്കാൻ മുന്നോട്ടു വന്ന മുഴുവൻ സംഘടനകൾക്കും ഫ്രൻറ്സ് അസോസിയേഷൻ പ്രത്യേകം നന്ദി അഅറിയിച്ചു. കോവിഡ് 19 ആശങ്കകൾക്കിടയിലും തങ്ങളുടെ ഒപ്പമുള്ളവരെ ചേർത്ത് പിടിക്കാനും ആശ്വാസം നൽകാനും സന്നദ്ധമായി മുന്നോട്ടു വരുന്ന എല്ലാ പ്രവാസി കൂട്ടായ്‌മകൾക്കും സംഘടനകൾക്കും ഫ്രന്റ്‌സ് അസോസിയേഷൻ ആശംസകൾ നേരുകയും ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!