bahrainvartha-official-logo
Search
Close this search box.

കോവിഡിനെതിരായ പരീക്ഷണ വാക്‌സിന്‍ ശരീരത്തില്‍ കുത്തിവെച്ച് എലിനയുടെ 32ാം പിറന്നാള്‍ ആഘോഷം; പ്രതീക്ഷയോടെ ലോകം

news bahrain

ഇന്നലെ എലിസ ഗ്രനാറ്റോയുടെ 32ാം പിറന്നാളായിരുന്നു, കേക്ക് മുറിക്കും മുന്‍പ് ഇവര്‍ ലോകത്തിനൊരു സമ്മാനം നല്‍കി. മഹാമാരിയായ കോവിഡ്-19 നെതിരെ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ച വാക്‌സിന്‍ സ്വന്തം ശരീരത്തില്‍ പരീക്ഷക്കാന്‍ അനുമതി നല്‍കി എലീസ വലിയൊരു മാതൃയാണ് ലോകത്തിന് നല്‍കിയത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പരീക്ഷണത്തിലുള്ള വാക്‌സിനായ ‘ChAdOx1 nCoV-19’ നാണ് എലിസയുടെ ശരീരത്തില്‍ പരീക്ഷിച്ചത്.

മൈക്രോ ബയോളജിസ്റ്റായ എലിസയിലും മറ്റൊരാളിലും വാക്‌സിന്‍ പരീക്ഷിച്ചിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിനുള്ള സന്നദ്ധത അറിയിച്ച ആദ്യസംഘത്തില്‍ ഇവരടക്കം ആകെ 800 പേരാണുള്ളത്. ശരീരത്തില്‍ വാക്‌സിന്‍ കുത്തിവെച്ചാലുള്ള ഫലമറിയുകയാണ് പരീക്ഷണ ലക്ഷ്യം. ആള്‍ക്കുരങ്ങുകളില്‍ രോഗമുണ്ടാക്കുന്ന ഒരു വൈറസിനെ ജനിതകമാറ്റം വരുത്തിയാണ് വാക്‌സിന്‍ തയാറാക്കിയത്. 18 55 പ്രായക്കാരായ 500 പേരില്‍ അടുത്ത മാസം വാക്‌സിന്‍ പരീക്ഷിക്കും. ഇവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് വൈറസ് പിടിപെടുന്ന തോത് കണക്കാക്കി വിജയസാധ്യത വിലയിരുത്തും.

പരീക്ഷണത്തിന് വിധേയരാകുന്നവര്‍ക്ക് അര ലക്ഷത്തിലധികം രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് കമ്പനിയായ മൊഡേണയാണ് ആദ്യം കോവിഡിനുള്ള വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്. പിന്നാലെയാണ് കോവിഡിനു മനുഷ്യരില്‍ പരീക്ഷിച്ചത്. കോവിഡിനെ പ്രതിരോധിക്കാന്‍ മനുഷ്യരില്‍ പരീക്ഷിച്ച മറ്റൊരു മരുന്ന് റെം ഡെസിവര്‍ പരാജയപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!