bahrainvartha-official-logo
Search
Close this search box.

ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട ഹർജ്ജിയിൽ സുപ്രീം കോടതി നോട്ടീസ്

air indiA

ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ . ജോസ് എബ്രഹാം നൽകിയ ഹർജ്ജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു . കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യന്താര തലത്തിൽ വിമാന സർവീസുകൾ റദാക്കിയ സാഹചര്യത്തിൽ വിമാന കമ്പനികൾ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി മടക്കി നൽകാത്തതിനെ തുടർന്ന് പ്രവാസി ലീഗൽ സെൽ കേന്ദ്ര വ്യമായേനേ മദ്രാലയത്തിന് നിവേദനം നൽകിയിരുന്നു.

തുടർന്ന് ഏപ്രിൽ 16 ന് വ്യമായേനേ മന്ത്രാലയം ഒരു ഉത്തരവ് ഇറക്കുകയും അതുപ്രകാരം ലോക്ക് ഡൗണിന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്കും റദ്ദാക്കിയവർക്കും മുഴുവൻ തുകയും വിമാന കമ്പനികൾ നല്കണമെന്ന് ആവശ്യപ്പെടുന്നു . പക്ഷെ ഈ ആനുകൂല്യം ലോക്ക് ടൗണിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് കിട്ടിയിരുന്നില്ല . പ്രവാസികൾ ഉൾപ്പെടെയുള്ള നിരവധി ആളുകൾ ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്ക് വളരെ മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നു . ഇവർക്കെലാം ഈ അനൂകൂല്യം കിട്ടാത്തതിനെ തുടർന്നാണ് അടിയന്തിരമായി കോടതി ഈ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര വ്യമായേനേ മന്ത്രാലയത്തിന് നൽകണമെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത് .

മാർച്ച് 25 ന് ശേഷം ലോക്ക് ഡൗൺ കാലയളവിൽ ടിക്കറ്റ് ബുക്ക് ചെയുകയും റദ്ദാകുക്കയും ചെയ്ത യാത്രക്കാർക്ക് മാത്രം മുഴുവൻ തുകയും തിരിച്ചു നൽകുകയും ലോക്ക് ടൗണിനു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചു നൽകാതിരിക്കുകയും ചെയ്യുന്നത് ഏകപക്ഷിയമായ നടപടിയാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഹർജ്ജി പരിഗണിക്കവേ പരാമർശിച്ചു . ഇതേ തുടർന്ന് മറുപടി സമർപ്പിക്കുവാൻ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത യോട് കോടതി ആവശ്യപ്പെട്ടു . സുപ്രീം കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് എൻവി രമണ , ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ , ജസ്റ്റിസ് ബി . ഗവായി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജ്ജി പരിഗണിച്ചത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!