ബഹ്‌റൈനില്‍ 72 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കോവിഡ്; ഇതുവരെ ആകെ രോഗം സ്ഥിരീകരിച്ചവരിൽ 1909 പേർ പ്രവാസികള്‍

latest

മനാമ: ബഹ്‌റൈനില്‍ 72 പ്രവാസി തൊഴിലാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം ഇന്ന് (ഏപ്രില്‍ 28, 12pm) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 87 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1556 ആയി.

ഇന്ന് മാത്രം 28 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 1246 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഏപ്രില്‍ 26 വരെയുള്ള കണക്കുകള്‍ പ്രകാരം 1909 പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നിരവധി പേര്‍ രോഗമുക്തരായി കഴിഞ്ഞു. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) സി.ഇ.ഒ ഉസാമ അബ്ദുല്ല അല്‍ അബ്‌സിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. നിലവില്‍ 121260 പേരെയാണ് ബഹ്‌റൈനില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന രണ്ട് രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!