bahrainvartha-official-logo
Search
Close this search box.

കോവിഡ്-19 ഔദ്യോഗിക വിവരങ്ങള്‍ നേരിട്ട് വാട്‌സാപ്പിലെത്തും; പദ്ധതിക്ക് തുടക്കം കുറിച്ച് ബഹ്‌റൈന്‍

whatsapp

മനാമ: കോവിഡ്-19 ഔദ്യോഗിക വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ പദ്ധതിയൊരുക്കി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തും. ഫെയിസ്ബുക്കുമായി ചേര്‍ന്നാണ് മന്ത്രാലയം പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

കോവിഡ് വാര്‍ത്തകള്‍, പുതിയ കേസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍, വളണ്ടിയര്‍ വിവരങ്ങള്‍, ഫീന കൈര്‍ ചാരിറ്റി വിവരങ്ങള്‍ തുടങ്ങിയവ പുതിയ സംവിധാനത്തിലൂടെ ലഭ്യമാകും. ‘BeAware’ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായുള്ള ലിങ്കും വാട്‌സാപ്പ് വഴി ലഭിക്കും. 097332002001 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് Hi എന്ന സന്ദേശം അയക്കുന്നവരുടെ ഫോണുകളിലേക്കാണ് വിവരങ്ങള്‍ ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!