bahrainvartha-official-logo
Search
Close this search box.

പ്രവാസികളുടെ മടക്കയാത്ര; ഒ.ഐ.സി.സി യൂത്ത് വിംഗ്‌ എയർ ടിക്കറ്റ്‌ നൽകി

Screenshot_20200509_084731

മനാമ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം. എൽ. എ, ജിസിസി യൂത്ത് കെയർ പദ്ധതിയിൽ പ്രഖ്യാപിച്ച നാട്ടിലേക്ക് തിരികെ പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 പേർക്ക് എയർ ടിക്കറ്റ് നൽകുന്നത്തിന്റെ ഭാഗമായി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് കാൻസർ രോഗിക്ക് വേണ്ടിയുള്ള എയർ ടിക്കറ്റ് നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ളക്ക്‌
ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ടിക്കറ്റ് തുക കൈമാറി.

എംബസി ലിസ്റ്റ് പ്രകാരം മെയ് 11 ന് കോഴിക്കോടേക്ക് തുടർ ചികിത്സാർത്ഥം യാത്ര തിരിക്കുന്ന പാലക്കാട് സ്വദേശിക്ക്, സമാജം ചാരിറ്റി- നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നൽകിയത്. ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, ശ്രീധർ തേറമ്പിൽ, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ഇബ്രാഹിം അദ്ഹം, നിസാർ കുന്നംകുളത്തിങ്ങൽ, മുഹമ്മദ് ഷമീം കെ. സി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!