bahrainvartha-official-logo
Search
Close this search box.

നാടണയാൻ പ്രതിസന്ധിയിലായവർക്ക് സ്നേഹ സ്പർശമായി വെൽകെയർ

nri-return-karipur

മനാമ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ എയർ ടിക്കറ്റിന് പ്രയാസപ്പെടുന്ന പ്രവാസികളുടെ കണ്ണീരൊപ്പാൻ സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ ജനസേവന വിഭാഗമായ വെൽകെയർ ബഹ്റൈൻ. ജോലിയോ മറ്റുവരുമാനമോ ഇല്ലാതെ നാടണയാൻ പേര് രജിസ്റ്റർ ചെയ്ത് എംബസി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ടിക്കറ്റെടുക്കാൻ പണമില്ലാതെ യാത്ര മുടങ്ങുന്ന നിരവധി അപേക്ഷകളാണ് വെൽകെയർ ഹെൽപ് ലൈനിൽ വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പത്ത് പ്രവാസി സഹോദരങ്ങൾക്കാണ് സുമനസ്സുകളുടെ സഹായത്തോടെ ഒന്നാം ഘട്ടത്തിൽ യാത്രാ ടിക്കറ്റ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വെൽകെയർ ഭാരവാഹികൾ അറിയിച്ചു.

അതേസമയം രണ്ടു മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികൾക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ലഭ്യമാമാക്കുവാൻ ഇന്ത്യൻ എംബസി അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോഷ്യൽ വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവരോട് ടിക്കറ്റ് ചാർജ് ഈടാക്കുന്നത് നീതീകരിക്കാനാവില്ലയെന്നും, നിലവിലെ ചട്ടമനുസരിച്ച് തന്നെ ഇത്തരത്തിൽ ഫണ്ട് വിനിയോഗിക്കാവുന്നതാണെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ് സൈറ്റിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.  നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ തങ്ങൾക്ക് ടിക്കറ്റ് നൽകണം എന്ന് എംബസിയോട് അപേക്ഷിക്കണമെന്ന് സോഷ്യൽ വെൽഫയർ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ, ജനറല്‍ സെക്രട്ടറി മുഹമ്മദ് എറിയാട്, മുഹമ്മദലി മലപ്പുറം, വെൽകെയർ കൺവീനർ മജീദ് തണൽ, മുനീർ കെ. കെ, സിറാജുദീൻ, ഫസലുറഹ്മാൻ, നിഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!