bahrainvartha-official-logo
Search
Close this search box.

കോവിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയവര്‍ക്ക് ഇഫ്താര്‍ കിറ്റുകളെത്തിച്ച് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി

kmcc

മനാമ: കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളാല്‍ ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് സഹായമെത്തിച്ച് കെഎംസിസി ബഹ്റൈന്‍ മലപ്പുറം ജില്ലാ കമ്മിറ്റി. ദിവസേന കെ.എം.സി.സിയുടെ നേതൃത്വത്തില്‍ എഴുന്നുറോളം ഇഫ്താര്‍ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. എല്ലാ ദിവസവും ആറു മണിക്ക് മുമ്പായി ബഹ്റൈനിലെ മുഹറഖ്, മനാമ, സിത്ര, റിഫ, അസ്‌കര്‍, തുടങ്ങിയ ഇരുപത്തി അഞ്ചോളം മേഖലകളില്‍ താമസിക്കുന്ന എഴുന്നൂറോളം ആളുകള്‍ക്കാണ് കിറ്റുകള്‍ എത്തിക്കുന്നത്.

30 -ഓളം വരുന്ന കെഎംസിസി പ്രവര്‍ത്തകര്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിനായി സജീവമായി രംഗത്തുണ്ട്. ബഹ്റൈനിലെ പ്രശസ്തമായ ബ്രെഡ് ടോക്ക്- ഗള്‍ഫ് ഗോര്‍മറ്റ് ഗ്രൂപ്പ് എസ് പി സി യുമായി സഹകരിച്ചു ഏകദേശം 18000ത്തോളം ഇഫ്താര്‍ കിറ്റുകള്‍ റമദാനില്‍ വിതരണം ചെയ്തു. ഠമൃയലമ ചാരിറ്റി ഗ്രൂപ്പും പുതിയ അറാദിലെ കെബ്രോ റസ്റ്ററോന്റും അല്‍ ഹസ്സത്തെ ശിഖ സ്വീറ്റ്‌സും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സേവനത്തിനു പിന്തുണയുമായി കൂടെയുണ്ട്. ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ ഭക്ഷണവും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചു കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി.

സനദിലെ പ്രൈം മാര്‍ക്കറ്റ്‌സ്, കെ എം സി സി സംസ്ഥാന കമ്മിറ്റി, സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് ഇരുനൂറ്റി അന്‍പതിലധികം ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. അരി, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണ, പഞ്ചസാര , തുടങ്ങിയ പത്തിലധികം ഭക്ഷ്യ സാധനങ്ങള്‍ അടങ്ങിയ ഫുഡ് കിറ്റുകളാണ് ജാതി മത ഭേദമില്ലാതെ വിതരണം ചെയ്തത്.

ജനറല്‍ സെക്രട്ടറി റിയാസ് വെള്ളച്ചാലും ഓര്‍ഗനൈസിങ് സെക്രട്ടറി ഉമ്മര്‍ കൂട്ടിലങ്ങാടിയും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാഫിയും, അലി അക്ബറും, റിയാസ് ഒമാനൂരും നൗഷാദ് മുനീറും, റിയാസ് വികെ, സൈനുല്‍ ആബിദുമാണ് റിലീഫ് പ്രവര്‍ത്തനങ്ങളെ ഏകോപിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!