bahrainvartha-official-logo
Search
Close this search box.

വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി ആർ.എസ്.സി സ്റ്റുഡന്റസ് അസ്സംബ്ലി

Rsc bahrain

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സ്റ്റുഡൻസ് സമിതിക്ക് കീഴിൽ പ്രവാസി വിദ്യാർത്ഥികളെ ക്രിയാത്മകമായി വളർത്തിക്കൊണ്ടുവരുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള തുടർപദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡന്റസ് അസംബ്ലി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. ഓൺലൈനിൽ ചേർന്ന സംഗമത്തിൽ മനാമ , മുഹറഖ്, റിഫ സെൻട്രലുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

വിദ്യാർത്ഥികൾ ധാർമികമായും മൗലികമായും വളർച്ച കൈവരിക്കേണ്ടതുണ്ട് എന്ന് അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിച്ച രിസാല സ്റ്റഡി സർക്കിൾ ഗൾഫ് കൗൺസിൽ ജനറൽ കൺവീനർ സിറാജ് മാട്ടിൽ അഭിപ്രായപ്പെട്ടു .വിദ്യാർത്ഥികൾ ഭാവി രാഷ്ട്രത്തിന്റെ വാഗ്ദാനങ്ങളാണെന്നും ,അവർ പഠനത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും വളർത്തികൊണ്ടുവരണമെന്നും ,പഠനം എളുപ്പവഴിയിലൂടെ സാധ്യമാക്കാൻ വേണ്ടി ശ്രമിക്കണമെന്നും മോട്ടിവേഷൻ സെഷനിൽ സംസാരിച്ച പ്രശസ്ഥ ട്രൈനർ യാഖൂബ് പൈലിപ്പുറം അഭിപ്രായപ്പെട്ടു. സ്പിരിച്ചൽ, ടിപ്സ് ആൻഡ് ട്രിക്സ് എന്നീ സെഷനുകൾക്ക് ജാബിർ ജലാലി, അഹമ്മദ് ഷറിൻ എന്നിവർ നേതൃത്വം നൽകി .

ആർ .എസ് .സി ഗൾഫ് കൗൺസിൽ ഫിറ്റ്നസ് കൺവീനർ വി.പി.കെ. മുഹമ്മദ്, ഗൾഫ് കൗൺസിൽ സ്റ്റുഡൻസ് സമിതി അംഗം ഖാരിജത്ത്, അബ്ദുള്ള രണ്ടത്താണി, അഡ്വക്കറ്റ് ഷബീറലി, ബഷീർ മാസ്റ്റർ ക്ലാരി സംബന്ധിച്ചു. രിസാല സ്റ്റഡി സർക്കിൾ ബഹ്റൈൻ നാഷനൽ സ്റ്റുഡന്റസ് കൺവീനർ ഫൈസൽ അലനല്ലൂർ സ്വാഗതവും ഫിറ്റ്നസ് കൺവീനർ നന്ദിയും പറഞ്ഞു .

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!