ബഹ്റൈനിൽ ഇന്ന്(മെയ് 22) കോവിഡ് സ്ഥിരീകരിച്ചത് 240 പേർക്ക്; 223 പേർ കൂടി രോഗമുക്തരായി

Screenshot_20200523_013823

മനാമ: ബഹ്റൈനിൽ ഇന്ന് 240 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഉച്ചക്ക് 2 മണിയോടെ 164 പേർക്കും രാത്രി 9 മണിയോടെ 76 പേർക്കുമായാണ് സ്ഥിരീകരണം. ഇവരിൽ 139 (94+45) പേരും പ്രവാസി തൊഴിലാളികളാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4306 ആയി.

അതേ സമയം ഇന്ന് 223 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. 4096 പേരാണ് ആകെ രോഗമുക്തി നേടിയവർ. ഇതുവരെ 269179 പേരെ രാജ്യത്ത് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. 30 പേർക്കാണ് നിലവിൽ പ്രത്യേക പരിചരണം ആവിശ്യമായ നിലയിൽ ചികിത്സ തുടരുന്നത്. ഇവരിൽ 7 പേർ ഗുരുതരാവസ്ഥയിലാണ്. രണ്ട് വിദേശികളടക്കം 12 പേർക്കാണ് ഇതുവരെ കോവിഡ് മൂലം മരണം സംഭവിച്ചിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!