മനാമ: ബഹ്റൈനില്‍ 600 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 347 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 249 പേർക്ക് സമ്പർക്കങ്ങളിലൂടെയും 4 പേർക്ക് വിദേശ യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ആരോഗ്യ മന്ത്രാലയം ഇന്ന് (ജൂൺ- 12) രാവിലെ 9:00 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 414 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11903 ആയി ഉയർന്നു.
നിലവിൽ 5330 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 10 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പുതുതായി 2 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 48 കാരിയായ ബഹ്റൈനി വനിതയും 60കാരനായ പ്രവാസിയുമാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 36 ആയി. ഇതുവരെ 403036 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.